കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി എന്താ തോൽക്കാൻ പാടില്ലേ.. കോൺഗ്രസ് നേതാവിനെ വെള്ളം കുടിപ്പിച്ച് എം സ്വരാജ്!

Google Oneindia Malayalam News

മൂന്ന് ദിവസത്തോളമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമോ എന്ന് ചോദ്യം കേരളം ചോദിക്കാന്‍ തുടങ്ങിയിട്ട്. വ്യക്തമായ ഉത്തരം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കോ ദേശീയ നേതാക്കള്‍ക്കോ ഇല്ല. രാഹുല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കുന്നതേ ഉളളൂ.

തീരുമാനം വരുന്നതിന് മുന്‍പ് തന്നെ രാഹുല്‍ മത്സരിച്ചാലുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ വലിയ ചര്‍ച്ചയാവുകയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാലും തോല്‍പ്പിക്കും എന്നതാണ് എല്‍ഡിഎഫ് നിലപാട്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ഈ വാദം ഉന്നയിച്ച് കത്തിക്കയറിയ എം സ്വരാജ് എംഎല്‍എയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

രാഷ്ട്രീയമായി തന്നെ നേരിടും

രാഷ്ട്രീയമായി തന്നെ നേരിടും

ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ മതേതര ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതില്‍ ശരികേടുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാഹുല്‍ വന്നാല്‍ രാഷ്ട്രീയമായി തന്നെ നേരിടും എന്നും തോല്‍പ്പിക്കുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധിക്ക് മനംമാറ്റമോ

രാഹുൽ ഗാന്ധിക്ക് മനംമാറ്റമോ

റിപ്പോര്‍ട്ടര്‍ ചാനലില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ രാഹുലിന്റെ വയനാട്ടിലേക്കുളള വരവ് ആയിരുന്നു ചര്‍ച്ചാ വിഷയം. അഭിലാഷ് മോഹന്‍ നയിച്ച ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എം സ്വരാജും കോണ്‍ഗ്രസില്‍ നിന്ന് പിഎം സുരേഷ് ബാബുവും ആണ് പങ്കെടുത്തത്.

ബിജെപി ചാപ്പ

ബിജെപി ചാപ്പ

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കും എന്ന് നേരത്തെ പറഞ്ഞതിന്റെ പേരില്‍ സ്വരാജിന് മേല്‍ ജോസഫ് വാഴക്കന്‍ അടക്കമുളളവര്‍ നേരത്തെ ബിജെപി ചാപ്പയടിച്ചിരുന്നു. ഇതിനുളള മറുപടിയടക്കം ചര്‍ച്ചയില്‍ സ്വരാജ് നല്‍കി. രാഹുല്‍ വന്നാല്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകും എന്ന വാദം സ്വരാജ് തളളിക്കളഞ്ഞു.

ആ പറഞ്ഞത് അപരാധമായിപ്പോയി

ആ പറഞ്ഞത് അപരാധമായിപ്പോയി

ഉത്തര്‍ പ്രദേശില്‍ രാഹുല്‍ മത്സരിച്ചപ്പോഴും രണ്ടില്‍ കൂടുതല്‍ സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല എന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. വയനാട്ടില്‍ മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കും എന്ന് താന്‍ പറഞ്ഞത് വലിയ അപരാധമായിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത് എന്നും സ്വരാജ് ആരോപിക്കുകയുണ്ടായി.

മത്സരിച്ചാൽ തോൽപ്പിക്കും

മത്സരിച്ചാൽ തോൽപ്പിക്കും

എല്‍ഡിഎഫിനോട് മത്സരിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് വരുമ്പോള്‍ ജയിപ്പിക്കും എന്നാണോ താന്‍ പറയേണ്ടത്. തോല്‍പ്പിക്കും എന്ന് തന്നെയല്ലേ താന്‍ പറയുക എന്നും സ്വരാജ് ചോദിച്ചു. ഞങ്ങളോട് മത്സരിക്കാന്‍ വന്നാല്‍ തോല്‍പ്പിക്കും. അതിന് ഞങ്ങളുടെ എല്ലാ സന്നാഹങ്ങളും ഉപയോഗിക്കുമെന്നും സ്വരാജ് തുറന്നടിച്ചു.

രാഹുലിന് തോൽക്കാൻ പാടില്ലേ

രാഹുലിന് തോൽക്കാൻ പാടില്ലേ

രാഹുല്‍ ഗാന്ധി എന്താ തോല്‍ക്കാന്‍ പാടില്ലാത്ത മനുഷ്യനാണോ എന്നും സ്വരാജ് ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയെ വരെ തോല്‍പ്പിച്ചിട്ടുണ്ട് ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമപ്രധാനം. അതിനപ്പുറം ഒന്നുമില്ല, ഒരു നേതാവുമല്ല എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. നേതാക്കളെ ഉയര്‍ത്തിക്കാട്ടുന്നത് തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണതയാണെന്നും സ്വരാജ് പറഞ്ഞു.

ബിജെപിക്കും ചുട്ട മറുപടി

ബിജെപിക്കും ചുട്ട മറുപടി

മുസ്ലീം ലീഗിനെ ജിന്നയുടെ പാര്‍ട്ടിയെന്നും പാകിസ്താന്‍ പാര്‍ട്ടിയെന്നും വിളിച്ച് ചര്‍ച്ചയ്ക്കിടെ അധിക്ഷേപിച്ച ബിജെപി നേതാവിനും സ്വരാജ് മികച്ച മറുപടി നല്‍കി. മുസ്ലീം ലീഗ് പാകിസ്താനാണെന്ന് പറയുന്നത് നെറികേടാണ്. മുസ്ലീം ലീഗ് പാകിസ്താന്‍ വാദം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയല്ല.

വര്‍ഗീയ നിറം ചാര്‍ത്തുന്നു

വര്‍ഗീയ നിറം ചാര്‍ത്തുന്നു

ലീഗിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിന് പകരം വ്യംഗ്യാര്‍ത്ഥത്തില്‍ ജിന്നയുടെ ലീഗ് എന്നൊക്കെ പറഞ്ഞല്ല രാഷ്ടീയ എതിരാളികളെ എതിര്‍ക്കേണ്ടത്. ഈ ചര്‍ച്ചയിലേക്ക് മുസ്ലീം ലീഗിനേയും ന്യൂനപക്ഷത്തേയും കൊണ്ട് വന്ന് വര്‍ഗീയ നിറം ചാര്‍ത്തുകയാണ് എന്നും സ്വരാജ് കുറ്റപ്പെടുത്തി.

മോദിക്ക് എതിരെ മത്സരിച്ചാൽ

മോദിക്ക് എതിരെ മത്സരിച്ചാൽ

തിരുവനന്തപുരം കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലമാണ്. അവിടെ രാഹുല്‍ ഗാന്ധി വന്ന് മത്സരിച്ചാല്‍ മതനിരപേക്ഷ ചേരി ശക്തിപ്പെടുന്ന പ്രത്യേക സാഹചര്യമില്ല. അതേസമയം രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്ക് എതിരായി മത്സരിക്കുകയാണ് എങ്കില്‍ അത് കോണ്‍ഗ്രസിന് ഒരു ഉണര്‍വ് കൊടുത്തേക്കും.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയങ്ങളോട് ഇടതുപക്ഷത്തിന് എന്നും എതിര്‍പ്പാണ് എന്നും സ്വരാജ് തുറന്നടിച്ചു. നയപരമായ എതിര്‍പ്പ് ഉള്ളപ്പോഴും ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും എന്നും സ്വരാജ് പറഞ്ഞു. ബിജെപിയെന്ന അത്യപകടത്തെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് രാജ്യതാല്‍പര്യത്തിന്റെ ഭാഗമാണ് എന്നും സ്വരാജ് പറഞ്ഞു.

വീഡിയോ

റിപ്പോർട്ടർ ചാനൽ ചർച്ചയിലെ ഭാഗം കാണാം

ഉത്തർ പ്രദേശിൽ അന്തം വിട്ട് ബിജെപി! മോദിക്കും അമിത് ഷായ്ക്കും എതിരെ കത്തിക്കയറി ബിജെപി നേതാവ്ഉത്തർ പ്രദേശിൽ അന്തം വിട്ട് ബിജെപി! മോദിക്കും അമിത് ഷായ്ക്കും എതിരെ കത്തിക്കയറി ബിജെപി നേതാവ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
If Rahul Gandhi comes to Wayanad, LDF will defeat him, says M Swaraj MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X