കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിന്റെ തനിനിറം കേരളത്തിലെടുത്താല്‍ ജനം ഒറ്റക്കെട്ടായി ചെറുക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ എസ് എസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളെ സംഘപരിവാര്‍ വേട്ടയാടുകയാണ് എന്നും കേരളത്തിലെ ആര്‍ എസ് എസും മറ്റ് സംസ്ഥാനങ്ങളിലെ ആര്‍ എസ് എസും വ്യത്യസ്തരല്ല എന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്രൈസ്തവരോട് കേരളത്തിലെ സംഘപരിവാര്‍ പ്രീണന നിലപാട് ആണ് സ്വീകരിക്കുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ ക്രൈസ്തവരെ ആക്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെടുക്കുന്ന നിലപാട് കേരളത്തില്‍ പറ്റില്ല. ആര്‍ എസ് എസ് തനിനിറം കാണിച്ചാല്‍ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിരവധി രക്തസാക്ഷികളുണ്ടായിട്ടുണ്ട്. ആര്‍ എസ് എസിനോട് ചെറുത്ത് നിന്നാണ് അതുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

കേരളത്തിന് പുറത്ത് കര്‍ണാടകത്തില്‍ അടക്കം വലിയ തോതില്‍ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നു. ബൈബിള്‍ നശിപ്പിക്കുന്നു, വൈദികര്‍ക്കൊപ്പമുള്ള കൊച്ചു കുട്ടികളെ പോലും ആക്രമിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ സംഘപരിവാര്‍ തങ്ങളുടെ കൂടെ ആളെക്കൂട്ടാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സംഘപരിവാറിന്റെ യഥാര്‍ത്ഥ നിലപാടെടുത്താല്‍ ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടാവും.

തൊടുക്കുന്നത് ജെഡിഎസിനെതിരെ, ഉന്നം കോണ്‍ഗ്രസ് തന്നെ; അമിത് ഷായുടെ ആ പ്രഖ്യാപനം ബൂമറാങാകുമോ..?തൊടുക്കുന്നത് ജെഡിഎസിനെതിരെ, ഉന്നം കോണ്‍ഗ്രസ് തന്നെ; അമിത് ഷായുടെ ആ പ്രഖ്യാപനം ബൂമറാങാകുമോ..?

2

ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് സംഘപരിവാറിന് ഉള്ളത് എന്നും ആര്‍ എസ് എസ് അവരെ ആഭ്യന്തര ശത്രുക്കളായാണ് കണക്കാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ എസ് എസ് താത്വികാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതി വെച്ചിട്ടുണ്ട് എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

'കോണ്‍ഗ്രസാണ് എന്നെ വളര്‍ത്തിയത്, വേറെ ആരോടും ഉത്തരവാദിത്തമില്ല'; സുകുമാരന്‍ നായരോട് ചെന്നിത്തല'കോണ്‍ഗ്രസാണ് എന്നെ വളര്‍ത്തിയത്, വേറെ ആരോടും ഉത്തരവാദിത്തമില്ല'; സുകുമാരന്‍ നായരോട് ചെന്നിത്തല

3

ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയ സംഭവത്തില്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് ഇടപെട്ടത് ആവേശകരമായ കാര്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഒരു വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രിമിനല്‍ കുറ്റമാണ് എന്നും എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍ ഇത് സിവില്‍ കേസാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'തരൂർ ഫോർവേഡ് കളിക്കണം, ഗോളടിക്കാൻ യോഗ്യനല്ലേ'; തെളിയിച്ചിട്ടുണ്ടെന്ന് ജഗദീഷ്'തരൂർ ഫോർവേഡ് കളിക്കണം, ഗോളടിക്കാൻ യോഗ്യനല്ലേ'; തെളിയിച്ചിട്ടുണ്ടെന്ന് ജഗദീഷ്

4

ഇതാണ് ബി ജെ പി സര്‍ക്കാരിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുകയാണ് എനന്ും ഇതിനെതിരെ വലിയ പോരാട്ടം വളര്‍ത്തിയെടുക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

5

ഇതില്‍ പലതിനും ഇരയാകുന്നത് സ്ത്രീകളാണ്. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അക്രമത്തിന് ഇരയായ സ്ത്രീയെ ആണ് പലപ്പോഴും കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നും കുറ്റവാളികളെ സംഘപരിവാര്‍ മഹത്വവല്‍കരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

English summary
If Sangh Parivar's real identity is taken in Kerala, people will fight unitedly Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X