'എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിണറായി വിജയനെതിരെ കേസെടുക്കണം', പോസ്റ്റിട്ട് അലി അക്ബർ
കോഴിക്കോട്: തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് സംവിധായകനും സംഘപരിവാര്‍ അനുകൂലിയുമായ അലി അക്ബര്‍. സിപിഎം കേരളത്തില്‍ ജിഹാദിസം വളര്‍ത്തുകയാണ് എന്നും അലി അക്ബര്‍ ആരോപിക്കുന്നു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
ആഷിഖ് അബു- പൃഥ്വിരാജ് ടീമിന്റെ വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ അലി അക്ബര്‍ 1921 പുഴ മുതല്‍ പുഴ വരെ എന്ന പേരില്‍ മലബാര്‍ കലാപം പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സംഘിസവും വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് മതേതരത്വവുമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അലി അക്ബര്‍ ആരോപിക്കുന്നു.

പിണറായി വിജയനെതിരെ കേസെടുക്കണം
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിണറായി വിജയനെതിരെ കേസെടുക്കണം, കാരണം അവരുടെ പാർട്ടിയാണ് കേരളത്തിൽ ജിഹാദിസം വളർത്തിയത്, മതഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാണും അനുവാദം കൊടുത്തതവരാണ്, ജയം ഉറപ്പാക്കാൻ ഭീകരവാദികൾക്ക് നട്ടെല്ല് പണയം വച്ചവർക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്നമല്ല.

ഒച്ചയിടാൻ പഠിക്കണം
ഹൈന്ദവർക്ക് വേണ്ടി നാവുയർത്തിയാൽ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയർത്തിയാൽ അത് മതേതരത്വം... ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കിൽ ഒച്ചയിടാൻ പഠിക്കണം, ഇനിയും പച്ചക്കാരുടെ പിച്ചകിട്ടി അധികാരം നേടാം എന്ന് കരുതി ചെരുപ്പ് നക്കുന്ന രാഷ്ട്രീയ നേതൃത്വം സ്വന്തം കഴുത്ത് അറവുകാരന് നീട്ടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കണം.

അവരിലാണെന്റെ പ്രതീക്ഷ..
നിവർന്നു നിന്നു രാഷ്ട്രത്തിനു സമർപ്പണം ചെയ്യുന്ന ഒരു ചെറു സമൂഹം ഉയർന്നു വരുന്നുണ്ട്... അവരിലാണെന്റെ പ്രതീക്ഷ.. അവരാണ് രാഷ്ട്രത്തിന്റെ കാവൽക്കാർ, എന്റെയും നിങളുടെയും കാവൽക്കാർ. ഇനിയും പറയും ഹിന്ദൂ എന്ന് വിളി കേട്ടാൽ എന്തോ എന്ന് വിളികേൾക്കാൻ പഠിക്കണം.. അല്ലാതെ നായരെ, നമ്പ്യാരെ, എന്നൊക്കെ കേട്ടാൽ എന്തോ എന്ന് വിളി കേട്ടിട്ട് കാര്യമില്ല.
Recommended Video

ഒരുമയില്ലാതെ ചിതറിപ്പോയ സമൂഹം
ഞാനിപ്പോൾ പറയുന്നത് ഒരുമയില്ലാതെ ചിതറിപ്പോയ സമൂഹത്തിന്റെ കഥയാണ്... അത് തന്നെയായി തുടരണമോ എന്ന ചോദ്യവുമാണ്. നന്മ എല്ലായിടതുമുണ്ട്, പക്ഷേ അത് വെള്ളം ചേർക്കാത്തതും, പരലോക സുഖത്തിനു വേണ്ടി അയൽക്കാരന്റെ കഴുത്ത് ചേദിക്കാത്തതുമാവാണം... നന്മയുള്ള സമൂഹം എന്റേതു മാത്രമല്ല അവന്റേതും കൂടിയാണ് ഈ പ്രപഞ്ചം എന്ന് ചിന്തിക്കുന്നവരുമാവണം''.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം












Click it and Unblock the Notifications