ഗവർണർ ഭൂനിയമ ഭേദഗതിയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേരളമാകെ കർഷക പ്രക്ഷോഭമുണ്ടാകും: എംവി ഗോവിന്ദന്‍
തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണമെന്ന് സി പി എം സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണം. ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്. ബിജെപി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. ഗവർണർ ഈ നില തുടര്‍ന്നാല്‍ കേരളമാകെ കർഷകരുടെ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ് 2023 സെപ്‌തംബർ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്. ബിൽ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല. ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ് പിന്നീട് ലക്ഷക്കണക്കിന് കർഷകരുടെ ജീവിതം വഴിമുട്ടാനിടയായത്.

എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിർമാണ പ്രവർത്തനങ്ങൾകൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ് നിയമസഭ പാസാക്കിയിട്ടുള്ളത്. ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ നിർമാണം അനുവദിച്ചുകൊടുക്കുന്നതാണ് ഭേദഗതി ബില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽവന്ന് സ്‌ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും 'ഗ്യാരന്റി' നൽകുകയും ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് മോദിയെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന വിധി വന്നത്. ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് വിധി.
നിയമസംവിധാനത്തെ വെല്ലുവിളിച്ചാണ് സംഘപരിവാറുകാരായ കൊലയാളികളുടെ ശിക്ഷയിൽ ഗുജറാത്ത് സർക്കാർ ഇളവ് നൽകിയത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നെന്ന് ഗുജറാത്ത് സർക്കാർതന്നെ കോടതിയിൽ പറഞ്ഞു. ഗുജറാത്ത് സർക്കാരിന് കുറ്റവാളികളെ വെറുതെവിടാനുള്ള യോഗ്യതയില്ലെന്നാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. കോടതിയെ കബളിപ്പിക്കൽ അടക്കം കുറ്റവാളികളെ രക്ഷിക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ നടത്തിയ തട്ടിപ്പുകളെല്ലാം വിധിയിൽ അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
വർഗീയകലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി സമൂഹത്തിൽ അശാന്തി പടർത്തുകയും ഭീതിയുടെ അന്തരീക്ഷം നിലനിർത്തുകയുമാണ് ബിജെപിയുടെ ശൈലി. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് വിധി. ഇത് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications