'കേരള ബാങ്ക് രൂപീകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ സഹകരണ മേഖല തകർന്ന് തരിപ്പണമായേനെ';കടകംപള്ളി സുരേന്ദ്രൻ

കേരള ബാങ്ക് പിരിച്ചുവിട്ട് വീണ്ടും പഴയ ജില്ലാ സഹകരണ ബാങ്കുകള്‍ പുനഃസ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ വാക്കുകൾക്ക് മറുപടിയുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നത്തെ സാഹചര്യത്തിൽ കേരള ബാങ്ക് രൂപീകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ സഹകരണ മേഖല തകർന്ന് തരിപ്പണമായേനേയെന്ന് കടകംപള്ളി പറഞ്ഞു. കേരളത്തിൽ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ 90% സഹകരണ സംഘങ്ങളും UDF നിയന്ത്രണത്തിലുള്ളതാണ്. ഇത് പരിഹരിക്കാൻ ഇനിയുള്ള കാലത്ത് കേരള ബാങ്കിനെന്നല്ല ആർക്കും കഴിയില്ല. സംസ്ഥാന സർക്കാർ ഈ ബാധ്യത ഏറ്റെടുക്കുമോ എന്നതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്നും കടകംപള്ളി പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് അങ്ങ് ഇന്നലെ നടത്തിയ പ്രസംഗത്തിൽ കേരള ബാങ്ക് പിരിച്ചുവിട്ട് വീണ്ടും ജില്ലാ സഹകരണ ബാങ്കുകൾ പുനസ്ഥാപിക്കുമെന്നു പറയുകയുണ്ടായല്ലോ. കാര്യങ്ങൾ പഠിച്ചു പറയുന്ന ആൾ എന്ന് സ്വയം മേനി നടിക്കുന്ന അങ്ങ് സെക്രട്ടറിയറ്റിൽ ലഭ്യമായ ഫയലിൽ താഴെ കൊടുത്തിരിക്കുന്ന നബാർഡ് കത്തുകൾ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നബാർഡ് ചീഫ് ജനറൽ മാനേജർ സഹകരണ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ ഉള്ളടക്കം ഞാൻ ചുരുക്കിപ്പറയാം;

kadaka

2019 മാർച്ച് 31 ലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി നബാർഡ് നടത്തിയ പരിശോധന പ്രകാരം 11 DCB കൾ, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ കൺസോളിഡേറ്റഡ് ഡാറ്റ ആണ് ഇതോടൊപ്പമുള്ളത് . കണ്ണൂർ, പാലക്കാട്, കോട്ടയം ജില്ലാ സഹകരണ ബാങ്കുകളുടെ പരിശോധന ആ വേളയിൽ പൂർത്തീകരിച്ചിരുന്നില്ല. ഇതിൽ കോട്ടയം ജില്ലാ സഹകരണ ബാങ്ക് വളരെ ദുർബലമായിരുന്നു. പരിശോധന നടത്തിയ DCB കളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസറഗോഡ്, പത്തനംതിട്ട, വയനാട് എന്നിവ വലിയ നഷ്ടത്തിലാണ്. കൂടാതെ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻ്റെ സഞ്ചിത നഷ്ടം 493 കോടി രൂപയാണ് . മൂലധന പര്യാപ്തതയുടെ കാര്യത്തിലാണെങ്കിൽ RBl മാനദണ്ഡമായ 9% ത്തിന് താഴെയാണ് തിരുവനന്തപുരം (നെഗറ്റീവ് 10% - ലൈസൻസ് റദ്ദാക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു), പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവ.

കേരള സംസ്ഥാന സഹകരണ ബാങ്കാകട്ടെ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നിലയിലായിരുന്നു. 2018 ലെ ലാഭം 92 കോടി രൂപയും 2019 ലെ ലാഭം 47 കോടി രൂപയും മൂലധന പര്യാപ്തത 22 ശതമാനവും എന്നതായിരുന്നു സ്ഥിതി.
നബാർഡ് റിപ്പോർട്ട് പ്രകാരം 2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 8 ജില്ലാ സഹകരണ ബാങ്കുകൾ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴാണ് 2019 നവംബർ 29 ന് കേരള ബാങ്ക് രൂപം കൊള്ളുന്നത് . റിസർവ് ബാങ്കിൻ്റേയും നബാർഡിൻ്റെയും മേൽനോട്ടത്തിൽ അന്നത്തെ ദിവസ പ്രകാരം (2019 നവംബർ 29 ) തയ്യാറാക്കിയ കണക്കുകളിൽ 12 ജില്ലാ സഹകരണ ബാങ്കുകൾ നഷ്ടത്തിലായിരുന്നു. അപ്രകാരം കേരള ബാങ്ക് രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന പ്രാരംഭ നഷ്ടം 1151 കോടി രൂ‌പയായിരുന്നു. നിഷ്ക്രിയ ആസ്തിയാകട്ടെ 23 ശതമാനവും. ഇത്രയും ദുർബലമായ സ്ഥിതിയിൽ നിന്നാണ് കേരള ബാങ്ക് പതുക്കെ പതുക്കെ കരകയറി വരുന്നത്.

മുഖ്യമന്ത്രി ഒരു കാര്യം കൂടെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഇന്ന് രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകളും RBl നിയന്ത്രണത്തിലാണ്. അതിൽ സംസ്ഥാന സഹകരണ ബാങ്കുകളും, ജില്ലാ സഹകരണ ബാങ്കുകളും, അർബൻ സഹകരണ ബാങ്കുകളും ഉൾപ്പെടും. ഇപ്പോൾ ഇവയ്ക്കെല്ലാം ഒരേ നിയമങ്ങളാണ് ബാധകമായിട്ടുള്ളത്. അത് കൊണ്ട് ക്രമരഹിത പ്രവർത്തനങ്ങൾ നടത്തിയ ഒരു സ്ഥാപനങ്ങൾക്കും പ്രത്യേകമായ ഒരിളവും ജില്ലാ സഹകരണ ബാങ്കുകൾക്ക് നൽകാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ കേരള ബാങ്ക് രൂപീകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഈ മേഖല തകർന്ന് തരിപ്പണമായേനെ.

ഒരു കാര്യം കൂടെ ഓർമ്മപ്പെടുത്താം. കേരളത്തിൽ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ 90% സഹകരണ സംഘങ്ങളും UDF നിയന്ത്രണത്തിലുള്ളതാണ്. ഇത് പരിഹരിക്കാൻ ഇനിയുള്ള കാലത്ത് കേരള ബാങ്കിനെന്നല്ല ആർക്കും കഴിയില്ല. സംസ്ഥാന സർക്കാർ ഈ ബാധ്യത ഏറ്റെടുക്കുമോ എന്നതിനാണ് അങ്ങ് മറുപടി പറയേണ്ടത്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതിനു ശേഷം പ്രതിസന്ധി മറികടക്കാൻ കേരള ബാങ്ക് സാധ്യമായ സഹായങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ സേവനം സൗജന്യമായി വിട്ടു നൽകുകയും റിക്കവറി നടപടികൾക്കായി ജീവനക്കാരുടെ സേവനം നൽകുകയും ചെയ്തു. ഇത്തരം പ്രവർത്തനം നടത്തിയതിലൂടെ കരുവന്നൂർ ബാങ്ക് ഇപ്പോൾ നല്ല രീതിയിൽ പ്രശ്നങ്ങളെ മറികടക്കാൻ പര്യാപ്തമായിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കി കേരള ബാങ്കിനെതിരെയുള്ള രാഷ്ടീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവനകളും നടപടികളും അവസാനിപ്പിക്കേണ്ടതാണെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma