യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ആദിവാസി - ദളിത് വിഭാഗങ്ങളുടെ ജീവിതത്തിൽ അർത്ഥപൂർണമായ ഇടപെടലുകൾ നടത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനായായി ഭാവനാ പൂർണവും, സർവ്വതല സ്പർശിയുമായ പദ്ധതികളാണ് യു ഡി എഫ് മുന്നോട്ട് വയ്ക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ജാതിപരമായ വിവേചനവും റാഗിങ്ങും അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്ട് നടപ്പിലാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.
എസ്.സി./എസ്. ടി. വിഭാഗങ്ങൾക്ക് ഭവനനിർമ്മാണ സഹായത്തുക 4 ലക്ഷത്തിൽ നിന്നും 6 ലക്ഷമായി ഉയർത്തും. ദളിത്-ആദിവാസി വിദ്യാർഥികൾക്ക് വിദ്യാഭ്യാസമേഖലയിൽ പ്രത്യേക പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കും. അന്യസംസ്ഥാനങ്ങളിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പുവരുത്തും.
ഒരു എസ്.സി./എസ്. ടി. വനിതയെങ്കിലും അംഗമായ അഞ്ചുപേരുള്ള വനിതാകൂട്ടായ്മകൾക്കു സംരംഭങ്ങൾ തുടങ്ങുവാൻ ഒരു ലക്ഷം രൂപ സഹായം നൽകും.

ആദിവാസി സമൂഹത്തിന്റെ വനാവകാശം ഉറപ്പുവരുത്തുന്നതിനായി യുപിഎ സർക്കാർ കൊണ്ടുവന്ന വനാവകാശനിയമം പൂർണമായി നടപ്പിലാക്കും.
സർക്കാർ ഭൂമിയായി കണ്ടെത്തിയ അഞ്ചരലക്ഷം ഏക്കർ സ്ഥലം നിയമനിർമ്മാണത്തിലൂടെ ഏറ്റെടുത്ത് നിയമാനുസൃതമായി ഭൂരഹിതരായ ദളിതർക്ക് വിതരണം ചെയ്യും. എസ്.സി./എസ്. ടി. വിഭാഗങ്ങൾക്കുള്ള വായ്പാസഹായ പദ്ധതി 2 ലക്ഷമാക്കി ഉയർത്തും.
എസ്.സി./എസ്. ടി. വിഭാഗങ്ങൾക്കുവേണ്ടി 10 ലക്ഷം രൂപവരെ മുതൽമുടക്കുള്ള വ്യവസായ യൂണിറ്റുകൾ എല്ലാ ജില്ലകളിലും ആരംഭിക്കും.
ഒഴിവുള്ള തസ്തികളിൽ എസ്.സി./എസ്. ടി. വിഭാഗങ്ങൾക്കുവേണ്ടി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും. ദേവസ്വം ബോർഡിൽ സംവരണം ജനസംഖ്യാനുപാതികമായി നൽകും. വാസ യോഗ്യമല്ലാത്തതും കേടുപാടുകൾ സംഭവിച്ചതുമായി എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവരുടെ ഭവനങ്ങൾ പുന:നിർമ്മിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications