Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം; മന്ത്രി വിഎൻ വാസവൻ

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ മന്ത്രി വി.എന്‍ വാസവന്‍. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യം ഒരു മതനിരപേക്ഷ സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ലിക്ക് ആവണം എന്ന സങ്കൽപമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിപാവന ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന, ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ പോരടിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഉയർന്നു വരുന്നതായാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.

ഇത്തരം വിഭാഗീയ, ശിഥിലീകരണ നീക്കങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കുകയും ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കൽപത്തിലേക്ക് അഭിമാനപൂർവ്വം ഒന്നിക്കാനും മുന്നേറാനും നമുക്ക് കഴിയണം. മണിപ്പൂരിലും ഹരിയാനയിലും യുപിയിലും നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മഹത്തായ വീക്ഷണങ്ങൾ മുറുകെ പിടിച്ച് എല്ലാ സങ്കുചിതത്വങ്ങൾക്കെതിരെയും അടരാടേണ്ട സമയമായിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥിതിസമത്വവുമുള്ള, മനുഷ്യർ മനുഷ്യരെ സ്നേഹിക്കുന്ന സമൂഹമായി രാജ്യം വളരണമെ ന്നാണ് നമ്മുടെ പൂർവഗാമികൾ സ്വപ്നം കണ്ടത്. നിർഭാഗ്യവശാൽ ഈ എഴുപത്തി ഏഴാം പിറന്നാളിലും അത് അർത്ഥപൂർണമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള പരിശ്രമം തുടരണം. സ്വാതന്ത്ര്യം എന്ന വാക്ക് അർത്ഥപൂർണമാകണമെങ്കിൽ നാം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

vn2-1

ഒട്ടേറെ രംഗങ്ങളിൽ കേരളം ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. സാക്ഷരത, ആരോഗ്യ പരിപാലനം ഭവന നിർമാണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷ പെൻഷൻ, വ്യവസായിക മുന്നേറ്റം തുടങ്ങിയ രംഗങ്ങളിലൊക്കെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. 2025 ഓടെ രാജ്യത്ത് അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമായും കേരളം മാറും. ജനങ്ങളുടെ ഇച്ഛാശക്തിക്ക് രൂപവും ഭാവവും നൽകി പ്രവർത്തിക്കുന്ന ഒരു ഭരണകൂടം ഇന്ന് ഇവിടെയുണ്ട്.
ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവത്തായ പ്രശ്നമായ ഭൂപതിവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കപ്പെടാൻ പോവുകയാണ്. സബ്ജക്ട് കമ്മിറ്റി പരിശോധനക്ക് ശേഷം സെപ്റ്റംബറിൽ നടക്കുന്ന അടുത്ത നിയമസഭ സെഷനിൽ ഭൂപതിവ് ബിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഇടുക്കി ജില്ലയിലെ കർഷകരുടെ ചിരകാല അഭിലാഷം സാക്ഷാത് കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.അടുത്ത സ്വതന്ത്ര്യദിനം എത്തുമ്പോൾ കൂടുതൽ മേഖലകളിൽ പുരോഗതി കൈവരിക്കാനും എല്ലാതരം വിഭാഗീയതകളും അവസാനിപ്പിക്കാനും നമുക്ക് കഴിയണം. സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തി മുന്നേറാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+