42 എംഎല്‍എമാര്‍ മതി,ബിജെപി സർക്കാരുണ്ടാക്കും; സിപിഎം എംഎല്‍എമാര്‍ പിന്തുണക്കുമെന്നും എം ടി രമേശ്
തിരുവനന്തപുരം; ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന് എംടി രമേശ്. സർക്കാരുണ്ടാക്കാൻ സിപിഎം എംഎൽഎമാരും ബിജെപിയെ പിന്തുണയ്ക്കുമെന്നും രമേശ് പറഞ്ഞു. മീഡിയ വൺ ചാനലിനോടായിരുന്നു രമേശിന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരും. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്ഥാനാർഥികളായല്ലോയെന്നും എംടി രമേശ് ചോദിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും രമേശ് പറഞ്ഞു. കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രണ്ട് നിലപാടാണോയെന്നും രമേശ് ചോദിച്ചു.

അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ധര്‍മടത്ത് ഇതുവരെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ നിർത്താത്തത്. കോ ലീ ബീ സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാർഥ്യം ആയിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും എംടി രമേശ് പറഞ്ഞു.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഒരു സീറ്റിൽ പോലും ജയിക്കാത്ത പുതുച്ചേരിയിൽ ബിജെപിയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും സാധിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications