'നിയമപരമായ തെറ്റ് ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാർ';ശ്രീനാദേവി കുഞ്ഞമ്മ

അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്രീനാദേവി കുഞ്ഞമ്മ. തന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂടുബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന തൻ്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തുവെന്നും. അതിൽ നിയമപരമായി ഒരു തെറ്റും ഉള്ളതല്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

സ്റ്റേഷനിൽ നടന്ന സംഭവങ്ങളിൽ ഏതെങ്കിലും നിയമപരമായ തെറ്റ് ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ താൻ ബാധ്യസ്ഥയാണ്. ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകൾ ആണ്. വ്യാജ നിർമ്മിതികൾ ആണ്. നിയമപരമായി നീക്കം ചെയ്ത എനിക്കെതിരെയുള്ള വീഡിയോകൾ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മി പേജിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്, ശ്രീനേ ദാവി കുറിച്ചു.

sreen-1

'കഴിഞ്ഞ 10 വർഷമായി പഠനകാലം മുതൽ സ്വന്തമായി കാർ ഡ്രൈവ് ചെയ്താണ് ഞാൻ സഞ്ചരിക്കുന്നത്. പക്ഷെ മുൻ പാർട്ടിയിലെ ഒരു വ്യക്തിയുടെ കുറ്റകൃത്യങ്ങൾ ചോദ്യം ചെയ്തുതുടങ്ങുന്ന നാൾ വരെ ഞാൻ ഒരാളെയും വണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണം നേരിടേണ്ടി വന്നിട്ടില്ല, ഒരു ക്രിമിനൽ കേസുകളിലും പ്രതിയാകേണ്ടിവന്നിട്ടുമില്ല. പിന്നീടിങ്ങോട്ട് അയാളുടെ തല്പരകക്ഷികളായ ചില സ്ത്രീകൾ ഞാൻ ക്രിമിനൽ ആണ് എന്ന് വരുത്തിതീർക്കാൻ സാധ്യമായ എല്ലാ ആരോപണങ്ങളും ഉന്നയിച്ചു. വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണം മാത്രമല്ല കൊലപാതകം വരെയുള്ള കേസുകളിൽപ്പെടുത്താൻ ശ്രമിച്ചു. എല്ലാ കള്ളകേസുകളിൽ നിന്നും ഞാൻ നിയമപരമായി പുറത്തുവരികയും ചെയ്തു. അതിനെത്തുടർന്ന് രണ്ടു വീഡിയോയിലും ഉള്ള എല്ലാ വ്യക്തികൾക്കും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.

നാലുരൂപാ വാങ്ങിയിട്ട് 40 പൈസയുടെ ഗുണമില്ലാത്ത over acting നടത്തി വൃദ്ധർ മുതൽ ബാലതാരങ്ങൾ വരെ അഭിനയിച്ചു പാളിയ ഒരു വിഡിയോയും, പലകള്ളക്കേസുകൾ അക്കാലത്ത് എനിക്കെതിരെ നൽകിയ അതേ വ്യാജ പരാതിക്കാരിയുടെ വർഷങ്ങൾക്ക് മുൻപുള്ള 'വണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിക്കുന്നു' എന്ന ഒരു വ്യാജ വീഡിയോ നിർമിതിയും ഇന്ന് ഇടതർ പ്രചരിപ്പിക്കുന്നുണ്ട്.

ഒരു മൂന്നാംകിട യൂടുബറെ ഒരു കുപ്പി മദ്യം നൽകി വിലയ്ക്കെടുത്ത് എനിക്കെതിരെ ആഭാസകരമായ വീഡിയോകൾ ചെയ്തുകൊണ്ടേയിരുന്നു എങ്കിലും, ഇനി അത്തരമൊരു വീഡിയോ ചെയ്താൽ എന്ത് സംഭവിക്കും എന്ന് അയാൾക്ക് നല്ല ബോധ്യമുള്ളതിനാൽ, സ്ത്രീകളെ കാണുമ്പോൾ അസ്വസ്ഥതയുള്ള മധ്യവയസ്കനും മദ്യാസക്തനുമായ ആ pervert വീഡിയോ ചെയ്യുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.

അതുപോലെതന്നെ എനിക്കെതിരെയുള്ള വീഡിയോ ചമച്ച വ്യാജപരാതിക്കാർ, നിയമം നൽകുന്ന ശിക്ഷ ഏറ്റുവാങ്ങി തുടങ്ങുന്നതിനാൽ നിശബ്ദതയിലേക്ക് കടന്നിട്ടുമുണ്ട്. ഇനിയും ഈ ഇടതരുടെ ഉറപ്പിൽ വ്യാജആരോപണങ്ങളുമായി ഇറങ്ങിയാൽ നിയമപരമായി മുൻപ് നേരിട്ടതുപോലെ തന്നെ സാംസ്‌കാരികമായി അധപ്പതിച്ച ആ സ്ത്രീകളെ നേരിടുകതന്നെ ചെയ്യും.

എന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂടുബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന എന്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തു. അതിൽ നിയമപരമായി ഒരു തെറ്റും ഉള്ളതല്ല. മറിച്ചു, അവിടെ നടന്ന സംഭവങ്ങളിൽ ഏതെങ്കിലും നിയമപരമായ തെറ്റ് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥയുമാണ്. ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകൾ ആണ്. വ്യാജ നിർമ്മിതികൾ ആണ്. നിയമപരമായി നീക്കം ചെയ്ത എനിക്കെതിരെയുള്ള വീഡിയോകൾ പ്രചരിപ്പിച്ച dyfi adoor block കമ്മി പേജിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma