കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍

Google Oneindia Malayalam News

കൊല്ലം: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടത് 2017ലാണ്. അതേ വര്‍ഷം തന്നെയാണ് ഈ കേസില്‍ ജനപ്രിയ താരം ദിലീപ് അറസ്റ്റിലായത്. ദിലീപിനെ പിന്തുണച്ചും നടിയെ പിന്തുണച്ചും സിനിമാ ലോകം രണ്ടു ചേരിയാകുന്നതായിരുന്നു പിന്നീട് കണ്ടത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. ദിലീപിനൊപ്പം നിന്ന സിനിമാ താരങ്ങളില്‍ പ്രധാനിയായിരുന്നു ഗണേഷ് കുമാര്‍. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രതിയാണ്. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിനെ ജയിലിലടയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഭീഷണി. വിശദാംശങ്ങള്‍ ഇങ്ങനെ....

വ്യക്തമായ തെളിവുണ്ട്

വ്യക്തമായ തെളിവുണ്ട്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗണേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ഗണേഷ് കുമാറിനെതിരെ വ്യക്തായ തെളിവ് പോലീസിന്റെ കൈശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗണേഷിന്റെ വീട്ടില്‍ എന്തിനാണ് പോലീസ് റെയ്ഡ് നടത്തിയത് എന്നും അദ്ദേഹം ചോദിച്ചു.

ജാമ്യത്തില്‍ നില്‍ക്കെ പുതിയ സംഭവം

ജാമ്യത്തില്‍ നില്‍ക്കെ പുതിയ സംഭവം

കാസര്‍കോട്ടെ ബേക്കല്‍ പോലീസും പത്തനാപുരം പോലീസും ഗണേഷ് കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അതെന്തിനാണ്. ഗുണ്ടാ നേതാവ് പ്രദീപിനെ പിടികൂടാനായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് മര്‍ദ്ദിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

 ദിലീപിന് മുമ്പേ ഗണേഷ് കുമാര്‍

ദിലീപിന് മുമ്പേ ഗണേഷ് കുമാര്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ദിലീപിന് മുമ്പേ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും. പോലീസിന് കൈവശം വ്യക്തമായ തെളിവുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും ഇക്കാര്യം പോലീസ് ഹൈക്കോടതിയെ അറിയിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

ഇരട്ട നീതി

ഇരട്ട നീതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോക്കാട് ജങ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. ഈ സംഭവത്തില്‍ ഇരട്ട നീതിയാണ് പോലീസ് കാണിച്ചത്. മര്‍ദ്ദിച്ചവരെ പിടിച്ചില്ല. മര്‍ദ്ദനമേറ്റവരെയാണ് സ്റ്റേഷനിലെത്തിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

വിചാരണ വീണ്ടും ആരംഭിക്കുന്നു

വിചാരണ വീണ്ടും ആരംഭിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും വിചാരണ ആരംഭിക്കുകയാണ്. നേരത്തെ കോടതിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് വിചാരണ വീണ്ടും ആരംഭിക്കുന്നത്. ഈ കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതിയാണ് ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ്.

പ്രദീപിന്റെ അറസ്റ്റും ജാമ്യവും

പ്രദീപിന്റെ അറസ്റ്റും ജാമ്യവും

പ്രദീപ് കാസര്‍കോട് എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതുപ്രകാരം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. പിന്നീട് പ്രദീപിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ടാണ് ബേക്കല്‍, പത്തനാപുരം പോലീസ് ഗണേഷ് കുമാറിന്റെ വീട്ടിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

English summary
If UDF Came to Power in Kerala, Ganesh Kumar will be Jailed before Dileep- Says Kodikunnil Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X