കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസ്; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശക്തമായ നടപടി എന്ന് ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

കോട്ടയം: ക്രൂര പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച വാളയാര്‍ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും. കേസില്‍ നീതി നടപ്പാക്കേണ്ടവരും കുറ്റക്കാരാണ്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുന്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

O

വാളയാറില്‍ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നീതി നടപ്പിലാക്കേണ്ടവര്‍ കുറ്റക്കാരാണ്.
അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നല്‍കി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഒന്നുമറിയാത്ത രണ്ടു കുട്ടികള്‍ കെട്ടുറപ്പില്ലാത്ത വീട്ടില്‍ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാള്‍ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാന്‍ നടക്കുന്ന സംഭവങ്ങള്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ ഉറപ്പായും ശക്തമായ നടപടിയുണ്ടാകും.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പംജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്

English summary
If UDF came to Power Strict Action will take in Walayar Case says Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X