യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചില്ലെങ്കില്‍ എന്നെ നിങ്ങള്‍ കാണില്ല; വിഡി സതീശന്
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന് മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന് വിശദീകരിച്ചു.
പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പരിപാടിക്കിടെയാണ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശന് കടന്നാക്രമിച്ച് സംസാരിച്ചത്. സതീശന് ഈഴവ വിരോധിയാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുള്ള മറുപടിയും സതീശന് നല്കി. വെള്ളാപ്പള്ളി ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് സതീശന് ചോദിച്ചു.

98 സീറ്റ് യുഡിഎഫിന് കിട്ടിയാല്‍ രാജിവയ്ക്കുമെന്നാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്. അപ്പോള്‍ 97 സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് അദ്ദേഹത്തിന് സംശയമില്ല. 98 കിട്ടില്ല എന്നാണ് പറയുന്നത്. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിനില്ല. കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് അദ്ദേഹം മറ്റൊരു തരത്തില്‍ സമ്മതിക്കുകയാണെന്നും സതീശന് പറഞ്ഞു.
മികച്ച ഭൂരിപക്ഷം നേടി യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. പിന്നെ നിങ്ങള്‍ തന്നെ കാണില്ലെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളി നടേശന് രാജിവയ്ക്കണം എന്ന് താന്‍ പറയില്ല. അദ്ദേഹം അവിടെ തന്നെ ഇരുന്നോട്ടെ എന്നും സതീശന് പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. താന്‍ ശ്രീനാരായണീയനാണ് എന്നാണ് പറഞ്ഞത്. ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു. അതില്‍ മാറ്റമില്ല. എന്നാല്‍ നാട്ടില്‍ വിദ്വേഷ പ്രചാരണത്തിന് ആര് ശ്രമിച്ചാലും യുഡിഎഫ് നേരിടും. സിപിഎമ്മിനെ പോലെ ഞങ്ങള്‍ മാറി നില്‍ക്കില്ലെന്നും സതീശന് പറഞ്ഞു.
ആര് വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കും. ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാലും ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞാലും ശരി. അത് ഞങ്ങളുടെ തീരുമാനമാണ്. വര്‍ഗീയത പറഞ്ഞല്ല യുഡിഎഫ് വോട്ട് പിടിക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള പദ്ധതി തങ്ങള്‍ക്കുണ്ട്. വേണ്ട സമയം അത് പ്രഖ്യാപിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നും സതീശന് പറഞ്ഞു.
ആര്‍ക്കു വേണ്ടിയാണ് വെള്ളാപ്പള്ളി ഇത്തരം വാക്കുകള്‍ പറയുന്നത് എന്ന് അറിയില്ല. വര്‍ഗീയത പറഞ്ഞതിനെ മാത്രമാണ് എതിര്‍ത്തത്. ഒരു സമുദായത്തെയും യുഡിഎഫ് എതിര്‍ക്കില്ല. എല്ലാവരുമായും നല്ല ബന്ധമാണ്. എന്നെ പറ്റി പറഞ്ഞ ഭാഷ എനിക്ക് തിരിച്ചു പ്രയോഗിക്കാന്‍ സാധിക്കില്ല. ഇരിക്കുന്ന കസേരയെ ബഹുമാനിക്കണമല്ലോ എന്നും വിഡി സതീശന് പറഞ്ഞു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications