കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ തൊട്ടാല്‍ പിന്നെ ഭരണമില്ലെന്ന് മാണിയുടെ ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ അന്വേഷണത്തില്‍ നിലപാട് കടുപ്പിച്ച് ധനമന്ത്രി കെഎം മാണി. കേസില്‍ തന്റെ ഭാര്യയേും മകനേയും ചോദ്യം ചെയ്താല്‍ പിന്നെ കേരളത്തില്‍ യുഡിഎഫ് ഭരണം ഉണ്ടാകില്ലെന്നാണ് മാണിയുടെ ഭീഷണി.

ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേകം കേസെടുക്കേണ്ടെന്നാണ് വിജിലന്‍സിന്റെ തീരുമാനം. അതേ സമയം മാണിയുടെ ഭാര്യ കുട്ടിയമ്മയേയും മകന്‍ ജോസ് കെ മാണിയേയും ചോദ്യം ചെയ്യാനും തീരുമാനം എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

KM Mani

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനേയും ഫോണില്‍ വിളിച്ച് മാണി കാര്യം പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാണിയും കുടുംബവും അടുത്ത ദിവസം വിദേശയാത്ര പോവുകയാണ്.

യുഡിഎഫിന്റെ മേഖലാ ജാഥകളുടെ കാര്യത്തിലും മാണി നിലപാട് കര്‍ക്കശമാക്കിയിരിയ്ക്കുകയാണ്. കെ ബാബുവിന്റെ കാര്യത്തില്‍ വിജിലന്‍സ് ഇരട്ടത്താപ്പ് കാണിയ്ക്കുകയാണെന്നാണ് മാണിയുടെ ആരോപണം. ആദ്യം തന്നെ കുറ്റ വിമുക്തനാക്കണം. അതിന് ശേഷം മതി മേഖലാജാഥകള്‍ എന്നും മാണി പറഞ്ഞിട്ടുണ്ടത്രെ.

ഒരു തരത്തിലും ഉള്ള അനുനയ ശ്രമങ്ങള്‍ക്ക് മാണി വഴങ്ങില്ലെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിന്റെ ഭാഗമായാണത്രെ ഇപ്പോഴത്തെ വിദേശ യാത്രയും.

English summary
If Vigilance question wife and son , Government will not sustain: KM Mani threatens- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X