മലപ്പുറത്തുള്ള മുസ്ലീം വിധവയാണെങ്കില്‍ ധനസഹായം കിട്ടും,സിപിഎം മുസ്ലീം പ്രീണനം നടത്തുന്നു;ബിജെപി എംപി
തിരുവനന്തപുരം; കേരളത്തിൽ ഹിന്ദു മുസ്ലീം പ്രീണനം നടത്തുന്നുവന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഥി. മുസ്ലീങ്ങൾക്ക് കിട്ടുന്ന സഹായം മറ്റ് മതസ്ഥർക്ക് കിട്ടുന്നില്ല. ഈ വർഗീയത ഇത്തവണ ജനം തിരിച്ചറിയുമെന്നും മീനാക്ഷി ലേഖി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

വിധവകള്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ മലപ്പുറത്തുള്ള മുസ്ലീം വിധവയെങ്കില്‍ നിങ്ങള്‍ക്ക് സഹായം കിട്ടും എന്നാൽ മലപ്പുറത്തിന് പുറത്തുള്ള ഹിന്ദു, ക്രിസ്ത്യൻ വിധവകൾക്ക് ആനുകൂല്യം കിട്ടില്ല. സ്റ്റാർട്ട് അപ്പുകളിലും സ്ഥിതി ഇത് തന്നെയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.ശബരിമലയിൽ ജനങ്ങളുടെ അവകാശത്തേയും വിശ്വാസത്തേയും ബിജെപി സംരക്ഷിച്ചു. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങളുടെ വികാരം മനസിലാക്കാത്തവർ ഇപ്പോൾ നാടകം കളിക്കുകയാണ്. ഇക്കൂട്ടർ ആരെങ്കിലും വിശ്വാസ സംരക്ഷണത്തിനായി ജയിലിൽ പോയിട്ടുണ്ടോയെന്നും മീനാക്ഷി ലേഖി ചോദിച്ചു.
കേരളത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്, ഇത്തവണ അവർ കാര്യങ്ങൾ വിശകലനം ചെയ്യും. താഴെതട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
കേരളത്തിൽ 35 സീറ്റ് ലഭിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയേയും മീനാക്ഷി ലേഖി പിന്തുണച്ചു. ശോഭാ സുരേന്ദ്രന് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഭിന്നതകളെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ, തനിക്ക് പാർട്ടിയ്ക്കുള്ളിലെ തർക്കങ്ങളെ കുറിച്ച് അറിയില്ല. ശോഭാ സുരേന്ദ്രന് വേണ്ടിയല്ല താൻ ബിജെപിയ്ക്ക് വേണ്ടി പ്രചരണം നയിക്കാനാണ് കേരളത്തിൽ എത്തിയത്. ശോഭ വിജയിക്കുമോയെന്നുള്ള കാര്യം അവർക്ക് സീറ്റ് നൽകിയവരാണ് വിലയിരുത്തേണ്ടതെന്നും അവർ പ്രതികരിച്ചു.












Click it and Unblock the Notifications