Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി തനിച്ചാണോ യാത്ര? സ്ത്രീകൾ പറയുന്നിടത്ത് ഇനി കെഎസ്ആര്‍ടിസി ബസ് നിർത്തിക്കൊടുക്കും

തിരുവനന്തപുരം: രാത്രി തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമാകുന്ന തീരുമാനവുമായി കെഎസ്ആര്‍ടിസി. അവർ ആവശ്യപ്പെടുന്ന ഇടത്ത് കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണം എന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് സിഎംഡി ഉത്തരവിറക്കി. ഒറ്റയ്ക്ക് രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം.

കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' കെഎസ്ആർടിസി ബസുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയും, സൗകര്യവും മുൻനിർത്തി രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത്/ സ്റ്റോപ്പുകളിൽ അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് 16 മിന്നൽ ബസ്സുകൾ ഒഴികെ എല്ലാതരം ബസുകളും നിർത്തുവാൻ സിഎംഡി ഉത്തരവിട്ടു.

ksrtc bus

സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് മിന്നൽ ഒഴികെ എല്ലാ സർവീസുകളും
രാത്രിയിൽ സ്ത്രീയാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയിൽ കെഎസ്ആർടിസി സിഎംഡി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്യുകയും സൂപ്പർ ക്ലാസ് ബസ്സുകൾ അടക്കം എല്ലായിടത്തും നിർത്തണം എന്ന ആവശ്യം വ്യാപകമായി വരുകയും ചെയ്തതിനാൽ ഇത് ദിർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടും ബസ്സുകൾ താമസിക്കുന്ന സാഹചര്യവും ദീർഘദൂര യാത്രക്കാർ KSRTC സൂപ്പർ ക്ലാസുകളെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായതിന്റെ ഭാഗമായി പ്രസ്തുത സൗകര്യം സൂപ്പർ ക്ലാസ് സർവീസുകളിൽ മാത്രം നിർത്തൽ ചെയ്തിരുന്നു.

എന്നാൽ രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഒറ്റക്ക് സ്ത്രീകളെ ഇറക്കിവിടുന്നത് ഒഴിവാക്കുന്നതിനുമായി ബഹു: ഗതാഗത വകുപ്പുമന്ത്രി അഡ്വ:ആന്റണി രാജു വിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ ഉത്തരവിറക്കിയത്.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+