Get Updates
Get notified of breaking news, exclusive insights, and must-see stories!

'50 ലക്ഷം കൊടുത്തില്ലെങ്കിൽ വീഡിയോ ഇട്ട് നാറ്റിക്കും', എലിസബത്തിനെ പൂട്ടാന്‍ ബാലയും കോകിലയും, പരാതി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി നടന്‍ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് സമീപകാലത്തായി മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍ ഉന്നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എലിസബത്തിനെതിരെ നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് ബാലയും ഭാര്യ കോകിലയും. സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിക്കുന്നു എന്ന് ആരോപിച്ച് ബാല പോലീസില്‍ പരാതി നല്‍കി.

മാത്രമല്ല യൂട്യൂബർ ചെകുത്താൻ എന്ന അജുവിന് എതിരെയും പരാതി നൽകിയിട്ടുണ്ട്. അജുവിന് 50 ലക്ഷം കൊടുത്തില്ലെങ്കിൽ എലിസബത്തിനെ കൊണ്ട് വീഡിയോ ചെയ്ത് നാറ്റിക്കും എന്ന് തനിക്ക് കോൾ വന്നതായി ബാല പരാതിയിൽ പറയുന്നു. കൊച്ചി ഡിസിപി ഓഫീസിൽ കോകിലയ്ക്ക് ഒപ്പമെത്തിയാണ് ബാല പരാതി നൽകിയത്.

elizabeth

ബാലയുടെ പരാതിയുടെ പൂർണരൂപം വായിക്കാം: മലയാളം, തമിൾ സിനിമ വ്യവസായത്തിൽ കഴിഞ്ഞ 20 വർഷമായി ആക്ടർ, പ്രൊഡ്യൂസർ, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ഞാൻ മേൽപറഞ്ഞ വിലാസത്തിൽ എന്റെ ഭാര്യ കോകിലയും ആയി സ്ഥിര താമസം ആണ്. എനിക്കും ഭാര്യക്കും കൂടി ബാല - കോകില യൂട്യൂബ് ചാനൽ എന്ന പേരിൽ ഒരു ഫാമിലി എന്റർടൈൻമെന്റ് ചാനലും ഉണ്ട്. എന്റെ ആദ്യ ഭാര്യ അമൃത സുരേഷും ഞാനും ആയി വിവാഹബന്ധം നിയമപരമായി 23/12/2019 ന് വേർപെടുത്തിയിട്ടുള്ളതും അതിനു ശേഷം 2021 ഫെബ്രുവരിയിൽ തൃശൂർ സ്വദേശിനി ആയ എലിസബത് ഉദയൻ എന്ന സ്ത്രീ എന്റെ വലിയ ഫാൻ ആണ്, എന്നോട് പ്രേമമാണ്, ഞാൻ ഇല്ലാതെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു. നിരന്തരമായി എന്നെ കോൺടാക്ട് ചെയ്യുമായിരുന്നു.

എന്നാൽ അവർ മാതാപിതാക്കളെ കൂട്ടി എന്റെ വീട്ടിൽ വന്നപ്പോൾ ആണ് അവർ സീരിയസ് ആയി ആണ് ഇത് കാണുന്നത് എന്നും മറ്റും എനിക്ക് മനസിലായത്, 2021 മാർച്ച് മുതൽ അവർ എന്റെ കൂടെ വന്ന് താമസിക്കാൻ തുടങ്ങുകയാണ് ചെയ്തത്. അന്ന് വിഭാര്യനായ ഞാൻ അവരോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് തൃശൂർ വെച്ചു ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതായി കാണിച്ചു കൊണ്ട് സുഹൃത്തുക്കൾക്കും മറ്റും പാർട്ടി നൽകുകയും ചെയ്തു. പിന്നീട് പലപ്പോഴും എലിസബത്തിന്റെ ചെയ്തികളും ഉറക്കം ഇല്ലായ്മയും ഒക്കെ മനസിലാക്കി ഒരു ഡോക്ടർ ആയിരുന്ന അവർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലും സ്ഥിരമായി തുടരാത്തതും ഒക്കെ പരിശോധിച്ചപ്പോൾ ആണ് കഴിഞ്ഞ 15 വർഷമായി സീരിയസ് ആയുള്ള സൈക്കിക്ക് ഡെസോഡാർ ന്ന് അവർ മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട് എന്നും എനിക്ക് മനസിലായത്.

Take a Poll

പ്രസ്തുത കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പലപ്പോഴും അവർ ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് ചെയ്തത്. തുടർന്ന് പലപ്പോഴും അവർ പിണങ്ങി പോകുന്നത് പതിവായി. തുടർന്ന് എന്റെ ലിവർ ട്രാൻസ്പ്ലാന്റ് സർജറി ഏപ്രിൽ 2022 ന് കഴിയുന്ന സന്ദർഭത്തിൽ അവർ വീണ്ടും തിരിച്ചു വരുകയും എന്റെ കൂടെ താമസിക്കുകയും ചെയ്തു.. പിന്നെയും പലപ്പോഴും മെഡിസിൻ കഴിക്കാത്ത അവസരത്തിൽ അവർക്ക് ഡിപ്രഷൺ ഉണ്ടാകുകയും വീട്ടിൽ പലപ്പോഴും ആകുകയും ചെയ്യാറുണ്ട്. ഇത് പതിവായപ്പോൾ എന്റെ അസുഖകാരണം ഉള്ളത് കൊണ്ടും അവർക്ക് എന്നോട് ഒപ്പം ജീവിതം തുടരാൻ കഴിയില്ല എന്ന് തുറന്നു പറയുകയും 2023 സെപ്റ്റംബർ മാസം 8ആം തിയ്യതി, എന്റെ പാലരിവട്ടത്തെ ഫ്ലാറ്റിൽ നിന്നും അവർ എന്നന്നേക്കും ആയി അവരുടെ അച്ഛന്റെ യും അമ്മയുടെയും കൂടെ പോകുകയും ചെയ്തു. അന്ന് ഹയർ സ്റ്റഡീസ് ചെയ്യുന്നതിനാണ് പോകുന്നത് എന്നാണ് പറഞ്ഞത്.

പിന്നീട് ഞാനുമായി ഒരു കോൺടാക്ട് ഉം ഇല്ലാത്തതാണ്. 2024 ഒക്ടോബറിൽ ഞാൻ എന്റെ ബന്ധു കൂടിയായ കോകിലയെ നിയമനുസൃതമായി വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് കാര്യങ്ങൾ ഇപ്രകാരമിരിക്കെ എന്റെ വീടിന്റെ ഭാഗം വെപ്പ് കഴിയുകയും എനിക്ക് സ്വത്തുക്കൾ കൈവരുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ എന്റെ ആദ്യ ഭാര്യയും പിന്നീട് എലിസബത്തും സോഷ്യൽ മീഡിയയിലും മറ്റും തുടർച്ചയായി വീഡിയോ ഇട്ടു കൊണ്ട് എന്ന ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു.

വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞു തന്നെ അക്രമസക്ത കൊണ്ടാണ് അവർ എനിക്ക് എനിക്കെതിരേ തന്മൂലം പരസ്യ പ്രചാരണം നടത്തുകയും സമൂഹത്തിൽ വലിയ മാനഹാനി ഉണ്ടായിട്ടുള്ളതും ആണ്. ഇക്കഴിഞ്ഞ മാസം എനിക്ക് ഒരു അനോനിമസ് ഫോൺ വരികയും ഉടനെ 50 ലക്ഷം രൂപ അജു അലക്സ് എന്ന ചെകുത്താന് ( യൂട്യൂബർ ) കൊടുത്തില്ലെങ്കിൽ എനിക്കെതിരെ എന്റെ കൂടെ പണ്ട് ലിവിങ് ടുഗെതർ ആയി താമസിച്ചിരുന്ന എലിസബതിനെ കൊണ്ട് വീഡിയോ ചെയ്യിച്ചു നാറ്റിക്കും, നീ ഈ നാട്ടിൽ നിന്നും പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു. ഞാൻ അത് കാര്യമാക്കിയില്ല.

എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി എനിക്കെതിരെ സോഷ്യൽ മീഡിയയിൽ വളരെ അറപ്പുളവാക്കുന്ന തരത്തിൽ ഉള്ള പ്രചരണം ആണ് നടത്തുന്നത്. എന്റെ മാതാപിതാക്കളെ പോലും അപമാനിക്കുന്ന തരത്തിൽ ആണ് വീഡിയോ ചെയ്യുന്നത്. അതിൽ നിന്നും വലിയ രീതിയിൽ യൂട്യൂബിൽ അവർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ അജു അലക്സ് എലിസബതും കൂടി ചേർന്ന് തുടർച്ചയായി എന്നെ അപമാനിച്ചു.

അന്യായ ലാഭം ഉണ്ടാക്കണം എന്ന കരുതലോടെ കൂടി ആണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. എനിക്ക് അവരുടെ ഭീഷണിയിൽ നിന്നും മരണഭയം ഉണ്ടായിട്ടുള്ളതും, കൂടാതെ എന്റെ എഗ്രിമെന്റ് ചെയ്ത സിനിമ അടക്കം എനിക്ക് നഷപെട്ടിട്ടുള്ളതും അക്കാര്യത്തിൽ എനിക്ക് വലിയ ഉണ്ടായിട്ടുള്ളതും ആണ്. മുഖദവിൽ ദയവുണ്ടായി ആളുകൾക്കെതിരെ ഉടനടി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം എന്നും എന്നിക്ക് നീതി ലഭ്യമാക്കി തരണം എന്നു അഭ്യർത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ,
J. Balkumar.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+