'എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ സമീപിക്കാം'; മതമേലധ്യക്ഷൻമാരോട് മോദി
കൊച്ചി: വിവിധ സഭാ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.സഭാധ്യക്ഷന്മാരും ബിഷപ്പുമാരും അടക്കം 8 പേരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ തന്ന സമീപിക്കാമെന്ന് ബിഷപ്പുമാരോട് മോദി അറിയിച്ചു. മതമേലധ്യക്ഷൻമാരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊർജ്ജമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ,പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ , മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ , ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ , ജോസഫ് മാർ ഗ്രിഗോറിയോസ് , മാർ മാത്യു മൂലക്കാട്ട് , മാർ ഔഗിൻ കുര്യാക്കോസ് , കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.മാർത്തോമ സഭ പ്രതിനിധികളാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല.

കൂടിക്കാഴ്ച്ചക്കിടെ മത്സ്യമേഖലയ്ക്കായി കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾക്ക് ലത്തീൻ സഭ ആർച്ച് ബിഷപ്പ് അറിയിച്ചു. മാത്രമല്ല ക്രൈസ്തവർക്ക് നേരെയുള്ള ആക്രമ സംഭവങ്ങളിലെ ആശങ്കയും ലത്തീൻ സഭ മോദിയെ അറിയിച്ചു.അതേസമയം എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള സൗഹൃദ സംഭാഷണം ആയിരുന്നു നടന്നതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിഷപ്പുമാർ പ്രതികരിച്ചത്.കൂടിക്കാഴ്ചയിൽ നാടിന്റെ വികസനവും പുരോഗതിയും ചർച്ചയായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രനെ കൂടാതെ ഡോ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ ഭാഗമായിരുന്നു.
കേരളത്തിലെ ദ്വിദിന സന്ദർശനത്തിനായി ഇന്ന് വൈകീട്ടോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തിയത്. തേവര കോളേജ് മൈതാനത്ത് വെച്ച യുവം 2023 ആയിരുന്നു മോദിയുടെ ആദ്യ പരിപാടി. യുവാക്കളുമായി പ്രധാനമന്ത്രിയുടെ പ്രത്യേക സംവാദ പരിപാടിയായിരിക്കും യുവം എന്നായിരുന്നു ബിജെപി അറിയിച്ചിരുന്നത്. എന്നാൽ പതിവ് രീതിയിൽ മോദിയുടെ പ്രസംഗം മാത്രമായിരുന്നു നടന്നത്.
യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി ആവർത്തിച്ച് പറഞ്ഞെങ്കിലും സംസ്ഥാന സർക്കാരിനേയും യുഡിഎഫിനേയും കടന്നാക്രമിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. അതിനിടെ പരിപാടിയിൽ യുവാക്കളുമായുള്ള സംവാദം നടത്താതിരുന്നതിൽ ബിജെപിയേയും മോദിയേയും പരിഹസിച്ച് സിപിഎം രംഗത്തെത്തി. നടന്നത് പതിവ് മൻകി ബാത്ത് ആയിരുന്നുവെന്നായിരുന്നു എഎ റഹീം എംപിയുടെ പരിഹാസം.
പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാം, പരിപാടിക്ക് രാഷ്ട്രീയമില്ല എന്നീ രണ്ട് കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. ഇത് രണ്ടും പാലിക്കപ്പെട്ടില്ല.പതിവ് രാഷ്ട്രീയ പ്രസംഗം കേള്‍ക്കാന്‍ യുവാക്കളെ വിളിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണോ സംവാദമെന്ന് കള്ളം പറഞ്ഞതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications