'ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്ക്'; വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സൗമ്യ സരിന്
പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെതിരെ പരാതി ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതി രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയതായി അറിയിച്ച് പങ്കാളിയായ ഡോ. സൗമ്യ സരിന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സൗമ്യ സരിന് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വക്കീല്‍ വഴി മാനനഷ്ട നോട്ടീസ് അയച്ചതെന്നും രാഗ രഞ്ജിനിയുടെ ആരോപണത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും സൗമ്യ സരിന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സരിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത്. സരിനില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് രാഗ രഞ്ജിനി ആരോപിച്ചത്. ഇതിനു മറുപടിയായാണ് സരിന് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്.

ഈ ആരോപണം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകുമെന്നും സൗമ്യ ഓര്‍മിപ്പിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക്, കേസ് കൊടുത്താല്‍ എല്ലാ തെളിവുകളും പുറത്തു വിടും തുടങ്ങിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവെന്നും സൗമ്യ പറയുന്നു.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
ഞങ്ങള്‍ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു!
ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭര്‍ത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച (06/09/2025) തന്നെ ഞങ്ങള്‍ വക്കീല്‍ വഴി മാനനഷ്ട നോട്ടിസ് അയച്ചു. നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം.
ഈ ആരോപണം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും.
ഒന്ന് 'സമാനവല്‍ക്കരിക്കാന്‍' ശ്രമിച്ചതാണ്. ഇപ്പോഴത്തെ ഒരു പ്രത്യേക അവസ്ഥയില്‍ എതിര്‍പക്ഷത്തു നില്ക്കുന്ന ഡോ. സരിന് എതിരെയും 'പേരിന്' ഒരു പെണ്ണ് കേസ് എങ്കിലും ഉണ്ടാക്കി എടുക്കണ്ടേ! നിങ്ങളുടെ ആ തത്രപ്പാട് ഞങ്ങള്‍ക്ക് മനസ്സിലാവുന്നതേയുള്ളു!
'പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ്മ സാറേ... ??' ഒരു പൊതു പ്രവര്ത്തകന് എതിരെ ആരോപണങ്ങള്‍ വരാം, സ്വാഭാവികം! പക്ഷെ അവര്‍ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടത്, അല്ലേ? അതില്‍ നിന്ന് തന്നെ പൊതുജനത്തിന് കാര്യം പിടി കിട്ടും!
'ധൈര്യമുണ്ടെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക്', 'കേസ് കൊടുത്താല്‍ എല്ലാ തെളിവുകളും പുറത്തു വിടും' ഇതൊക്കെയാണ് കഴിഞ്ഞ രണ്ടു ദിവസമായി കേള്‍ക്കുന്ന വെല്ലുവിളി.
അപ്പൊ ആദ്യത്തെ വ്യത്യാസം,
ഞങ്ങള്‍ ഈ രണ്ടു വെല്ലുവിളികളും ഏറ്റെടുക്കുന്നു! ചേട്ടന്മാരെ, ഈ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ഇത്രയധികം ധൈര്യത്തിന്റെ ആവശ്യം ഒന്നും ഇല്ല. രണ്ടേ രണ്ടു സിംപിള്‍ കാര്യങ്ങള്‍ മതി!
ആരോപിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടില്ല എന്ന അവനവനില്‍ ഉള്ള വിശ്വാസം. പങ്കാളികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പരസ്പരം ഉള്ള വിശ്വാസം! ഈ രണ്ടും ഉണ്ടെങ്കില്‍ ഒരാള്‍ നമുക്ക് എതിരെ ഒരു ആരോപണം ആയി വന്നാല്‍, അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൂര്‍ണ ബോധ്യം ഉള്ള പക്ഷം, നിയമപരമായി അതിനെ നേരിടാമെന്ന ആത്മവിശ്വാസം തനിയെ വന്നു കൊള്ളും!
ഇപ്പറഞ്ഞതൊക്കേ വേണ്ടുവോളം ഉള്ളതിനാല്‍ മാന്യമായി കേസുമായി മുന്നോട്ട് പോകുന്നു! ഇനി കേസ് ആയി മുന്നോട്ട് പോയാല്‍ തെളിവുകള്‍ ആയി വരും എന്ന ഭീഷണി! വന്നോളൂ.. ഞങ്ങള്‍ എവിടെയും പോയി ഒളിക്കില്ല. ഇവിടെ തന്നെയുണ്ട്.
ഈ അടുത്ത് തന്നെ ഒരു യുവ നേതാവിന് എതിരെ ഇതുപോലെ ചാറ്റും വോയിസ് ക്ലിപ്പുകളും ഒക്കെ വന്നപ്പോള്‍ നിങ്ങള്‍ തന്നെ പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ടല്ലോ. ഒന്നോര്‍ത്തു നോക്കുന്നത് നല്ലതാണ്... 'എല്ലാം ഫേക്ക് ആണ്... ഈ എഐ യുഗത്തില്‍ തെളിവുകള്‍ ഉണ്ടാക്കാന്‍ ആണോ ബുദ്ധിമുട്ട്? എല്ലാം ഫേക്ക് ആണ്! '
അപ്പോള്‍ ഇങ്ങനെ ഫേക്ക് ആയ തെളിവുകള്‍ ആര്‍ക്കും ആര്‍ക്കെതിരെയും ഉണ്ടാക്കാം, അല്ലേ? നിങ്ങള്‍ക്ക് ഞങ്ങള്‍ക്കെതിരെയും ഉണ്ടാക്കാം! ചാറ്റ് എന്നും പറഞ്ഞു കൊണ്ട് ഒരു വ്യാജ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കാന്‍ ആണോ ബുദ്ധിമുട്ട്? അതുപോലെ ഉള്ള ചാറ്റുകള്‍ ചെയ്ത ആരുടെയെങ്കിലും നമ്പര്‍ എന്റെ ഭര്‍ത്താവായ സരിന്റെ പേരില്‍ മൊബൈലില്‍ സേവ് ചെയ്താല്‍ പോരെ? എത്ര വേണമെങ്കിലും 'തെളിവുകള്‍' ഉണ്ടാക്കാമല്ലോ...
പക്ഷെ അവിടെയാണ് രണ്ടാമത്തെ വ്യത്യാസം!. ഇനി അങ്ങനെ ഒന്ന് വന്നാല്‍ തന്നെയും 'എല്ലാം ഫേക്ക് ആണ്' എന്ന് വെറുതെ വന്നു പറഞ്ഞു പോകില്ല ഞങ്ങള്‍! 'ഇരയെ' അപമാനിക്കാനും സ്വാധീനിക്കാനും ഒന്നും ശ്രമിക്കില്ല. പക്ഷെ തെളിയിക്കും! ഫേക്ക് ആണെങ്കില്‍ അത് തെളിയിച്ചിരിക്കും!
ശാസ്ത്ര സാങ്കേതിക വിദ്യയൊക്കെ ഇത്രക്ക് പുരോഗമിച്ച ഈ കാലത്തു നമ്മുടെ നിയമസംവിധാനത്തിനു അതൊക്കെ പുഷ്പം പോലെ തെളിയിക്കാന്‍ പറ്റും. അത് ഞങ്ങള്‍ക്കും അറിയാം, നിങ്ങള്‍ക്കും അറിയാം! സമയം എടുക്കുമായിരിക്കും. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നേ??
വലിയ ഫാന്‍സ് അസോസിയേഷനും കൊട്ട നിറയെ ലൈക്കും ഷെയറും ഒന്നും ഇല്ല ഗയ്സ്. പക്ഷെ അത്ര പെട്ടെന്ന് ഒന്നും കുനിക്കില്ല എന്ന് ഉറപ്പുള്ള ഒരു തലയുണ്ട്! സൗമ്യക്കും സരിനും. ഞങ്ങള്‍ക്കും ഒരു മകളുണ്ട്! അപ്പൊ ഇനി അവിടുത്തെ കാര്യങ്ങള്‍ എങ്ങനാ? ഈ വെല്ലുവിളിയൊക്കെ പാവം ഞങ്ങളോട് മാത്രമേ ഉള്ളോ?
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications