രേണു സുധിയുടെ കൈ പിടിച്ചു നടന്നാല്‍ ഒരിക്കലും റീച്ച് കിട്ടില്ല; ബിഗ് ബോസില്‍ കാണിച്ചത് മോശം
ബിഗ് ബോസില്‍ നിന്ന് സ്വയം പുറത്തിറങ്ങിയതിന് പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലും അഭിനയത്തിലുമൊക്കെയായി തിരക്കിലാണ് സോഷ്യല്‍ മീഡിയ താരമായ രേണു സുധി. മകനെ കാണാതിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് രേണു ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയത്. അതിനു ശേഷം നിരവധി പരിപാടികളിലേക്കാണ് രേണുവിനെ ക്ഷണിക്കുന്നത്
ഇപ്പോഴിതാ ദുബായിലെ ഒരു റസ്റ്റോറന്റ് ഉദ്ഘാടനത്തിന് പോയിരിക്കുകയായിരുന്നു രേണു. വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഓരോ ദിവസവും കഴിയുന്തോറും സോഷ്യല്‍ മീഡിയയില്‍ രേണുവിന് ഫോളോവേഴ്‌സ് കൂടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ഇപ്പോഴിതാ രേണുവിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ദാസേട്ടന്‍ കോഴിക്കോട് രേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന ഗാനത്തില്‍ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റീല്‍സ് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. 11 ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. രേണു കാരണമല്ല, ആ വീഡിയോ ചിത്രീകരിച്ചതിന്റെ മികവു കൊണ്ടാണ് റീല്‍സ് ശ്രദ്ധിക്കപ്പെട്ടതെന്നാണ് ദാസേട്ടന്‍ കോഴിക്കോട് പറയുന്നത്.
രേണുവിന്റെ കൈപിടിച്ച് മരം ചുറ്റി നടന്നതു കൊണ്ട് ഒരിക്കലും റീച്ച് കിട്ടില്ല. ആ റീല്‍സിന്റെ സിനിമാറ്റിക് സ്‌റ്റൈലും രംഗങ്ങളും അടിപൊളിയായതു കൊണ്ടാണ് അതിനെ ശ്രദ്ധേയമാക്കിയത്. സുധിച്ചേട്ടന്റെ ഭാര്യ രേണു സുധി ആദ്യം അറിയപ്പെടുന്നത് എന്റെ റീലില്‍ കൂടിയാണ്. ഞാനും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അതിന്റെ പിതൃത്വം ഒന്നും എനിക്ക് വേണ്ട. പക്ഷേ യഥാര്‍ത്ഥ കാര്യങ്ങള്‍ ആളുകള്‍ മനസിലാക്കണം.
ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്. ബിഗ് ബോസില്‍ രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് അക്ബര്‍ വിളിച്ചത് ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ബോഡി ഷെയ്മിങ്ങാണ്. ഭയങ്കര മോശമാണത്. രേണുവിന് ഒരുപാട് അധിക്ഷേപം കിട്ടിയിട്ടുണ്ട്. പല്ലി, ഓന്ത് എന്തൊക്കെയുള്ള വിളി കേട്ടിട്ടുണ്ട്.
രേണു സുധി ഏവിയേഷന്‍ ഒക്കെ പഠിച്ചതാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയും വിദ്യാഭ്യാസമുള്ള കുട്ടിയാണോ എന്റെ കൂടെ അഭിനയിച്ചതെന്നു തോന്നിപ്പോയി. അത് സത്യമാണോ എന്നൊന്നും അറിയില്ല. ബിഗ് ബോസില്‍ എത്തിയ രേണു നേരത്തെ തന്നെ വീഡിയോ ഷൂട്ട് ചെയ്തു വച്ചത് മോശമായിപ്പോയി. എങ്കിലും ബിഗ് ബോസിന് രേണുവിനെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് അതൊരു വലിയ കുറ്റമായി കാണാത്തത്. വേറെ ഒരാള്‍ ചെയ്തിരുന്നെങ്കില്‍ അതാരു വലിയ കുറ്റമായി മാറിയേനെ. ശരിക്കും അത് നല്ല പ്രവണതയില്ല - ദാസേട്ടന്‍ കോഴിക്കോട് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications