സ്വർണം വാങ്ങേണ്ടവർ ഇപ്പോൾ ബുക്ക് ചെയ്യണം, ഒരാഴ്ച കൂടിയേ ഉളളൂ അവസരം, ഇല്ലെങ്കിൽ.. കാരണമിത്
1,31,160 എന്ന റെക്കോർഡ് വിലയിൽ എത്തിയ ശേഷം അതിവേഗത്തിൽ ഒന്നര ലക്ഷത്തിലേക്ക് സ്വർണവില ഉയരുമെന്ന് കരുതിയ ഇടത്ത് നിന്നാണ് ഇപ്പോൾ വില ഇടിഞ്ഞ് കൊണ്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് സ്വർണവിലയിൽ 23000ത്തോളം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് 3 തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും വില കുറഞ്ഞപ്പോൾ വൈകിട്ട് 2000 രൂപ കൂടി. നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോൾ ഒരാഴ്ച കൂടി സ്വർണവില കുറയാനാണ് സാധ്യതയെന്ന് ജ്വല്ലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എകെ സാബു സീ ന്യൂസ് മലയാളത്തോട് പറയുന്നു.
''സ്വര്‍ണത്തിന്റെ വിലയില്‍ ഇപ്പോഴുളള ഈ കയറ്റിറക്കങ്ങള്‍ക്ക് കാരണം കമ്മോഡിറ്റി ബിസിനസ്സ് ചെയ്യുന്നതാണ്. സ്വര്‍ണത്തിലേക്ക് മാറുകയും ലാഭം കിട്ടുന്ന സമയത്ത് മൊത്തം വിറ്റ് ലാഭമെടുക്കുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. അമേരിക്കയില്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കില്ല എന്നൊരു സാധ്യതയില്‍ ഒരു പ്രതീക്ഷ വന്നപ്പോള്‍ അതിലേക്ക് ആളുകള്‍ മാറുമെന്ന് കരുതിയാണ് വില കൂടിയതില്‍ നിന്നും കുറഞ്ഞത്.

വില ആദ്യം ഉണ്ടായിരുന്നതില്‍ നിന്നും ഒരല്‍പം കയറും. ഇപ്പോള്‍ പരമാവധി ഉണ്ടായ വിലയില്‍ നിന്നും വീണ്ടും ഒരല്‍പം കയറുന്നതായാണ് ഇതുവരെ കണ്ട് കൊണ്ടിരിക്കുന്നത്. സ്വര്‍ണത്തിന്റെ വില എപ്പോഴും അങ്ങനെയാണ്. 13000ത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് 13500ലേക്കും 14000ത്തിലേക്കുമൊക്കെ എത്തും. അവിടെ നിന്ന് കുറഞ്ഞാല്‍ വീണ്ടും അതിന് മുകളിലേക്ക് ഉയര്‍ന്ന് പോകുകയാണ് ചെയ്യുന്നത്.
സ്വര്‍ണം വാങ്ങണം എന്നുളളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. അല്ലെങ്കില്‍ സ്വര്‍ണവില നേരത്തത്തേത് പോലെ തന്നെ ഉയര്‍ന്ന് പോകും. സ്വര്‍ണം വാങ്ങേണ്ടുന്നവര്‍ എപ്പോഴും വിപണിയെ ശ്രദ്ധിച്ച് കൊണ്ടും മാര്‍ക്കറ്റിലെ ഗതിവിഗതികള്‍ നോക്കിക്കൊണ്ടും മുന്‍കൂട്ടി ഒരു തീരുമാനമെടുത്ത് സ്വര്‍ണം വാങ്ങുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
പല ജ്വല്ലറികളിലും സ്വര്‍ണം ബുക്ക് ചെയ്യാനുളള സൗകര്യം സാധാരണക്കാര്‍ക്കുണ്ട്. 2 മാസം കഴിഞ്ഞ് വിവാഹാവശ്യം വരികയാണെങ്കില്‍ നേരത്തെ തന്നെ ചെറിയൊരു പൈസ കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്ത് ഇടാവുന്നതാണ്. ഒരാഴ്ച കൂടി സ്വര്‍ണ വില താഴുമെന്നാണ് പറയുന്നത്. അത് കഴിഞ്ഞാല്‍ വീണ്ടും ഉയരും. ഈ രീതിയില്‍ വില കുറയുകയാണെങ്കില്‍ ഒരാഴ്ച കൊണ്ട് 90000ത്തിലേക്ക് എത്താം. കാരണം സ്വര്‍ണം വാങ്ങിയിട്ടുളള ആളുകള്‍ വില ഇടിയുന്നത് കാണുമ്പോള്‍ അത് വില്‍ക്കാന്‍ തയ്യാറാകും. അവര്‍ കയ്യില്‍ സ്വര്‍ണം വാങ്ങുന്നില്ല. ഷെയര്‍ മാര്‍ക്കറ്റില്‍ കമ്മോഡിറ്റി വിഭാഗത്തില്‍ 10 ശതമാനം പൈസ അടച്ച് ഒരു കിലോ ബുക്ക് ചെയ്യുകയാണ് ചെയ്യുന്നത്. അതിന്റെ ലാഭം എടുക്കാനാണ് അങ്ങനെ ചെയ്യുന്നത്. വില കൂടി വരുന്ന സമയത്ത് വാങ്ങുന്നു, കുറയുന്ന സമയത്ത് വില്‍ക്കുന്നു. രണ്ടിലും ആദായം കിട്ടും. ഷെയര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന കളിയാണ്. യഥാര്‍ത്ഥത്തിലെ സ്വര്‍ണവിപണി അല്ല അത്''.












Click it and Unblock the Notifications