ഐ എഫ് എഫ് കെയില്‍ നിന്ന് മൊയ്തീനും കാഞ്ചനയും പുറത്ത്
തിരുവനന്തപുരം; 20ാംമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ നിന്ന് എന്ന് നിന്റെ മൊയ്തീനെ ഒഴിവാക്കി. പകരം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.
മത്സര വിഭാഗത്തിലേക്ക് എന്ന പരിഗണനയിലാണ് എന്ന് നിന്റെ മൊയ്തീന്‍ വാങ്ങിയത്. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ പെട്ടന്നുള്ള തീരുമാനമായിരുന്നു എന്ന് നിന്റെ മൊയ്തീനെ മത്സര വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയത്.

മത്സര വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയില്ലങ്കില്‍ മറ്റൊരു വിഭാഗത്തിലേക്കും ചിത്രത്തെ പരിഗണിക്കേണ്ടതില്ലെന്നും സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞു. എന്തായാലും ചലച്ചിത്ര അക്കാദമിയുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ആര്‍ എസ് വിമല്‍ വ്യക്തമാക്കി.
ചലച്ചിത്ര മേള നടക്കുന്ന സമയത്തും എന്ന് നിന്റെ മൊയതീന്‍ തിരുവനന്തപുരത്തെ പല തിയേറ്ററുകളിലും ഓടുന്നുണ്ടാകും. മത്സര വിഭാഗത്തില്‍ നിന്ന് ചിത്രത്തെ ഒഴുവാക്കിയതില്‍ തനിയ്ക്ക് പ്രതിഷേധമില്ലെന്നും ആര്‍ എസ് വിമല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്ന് നിന്റെ മൊയ്തീന്‍ കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരിയും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കാണ് പരിഗണിച്ചിരിക്കുന്നത്.












Click it and Unblock the Notifications