ചലച്ചിത്രമേളയിലെ ഹോട്ടെസ്റ്റ് ചിത്രം 'ലവ് 3ഡി' കാണാന്‍ അടിപിടി, സംഘര്‍ഷം
തിരുവനന്തപുരം: എല്ലാ ചലച്ചിത്ര മേളകളിലും ഉണ്ടാകും ഇങ്ങനെ ചില സിനിമകള്‍. ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമകള്‍. നമ്മള്‍ മലയാളികളാണെങ്കില്‍ പിന്നെ ഈ സിനിമയുടെ പിറകേ മാത്രമായിരിയ്ക്കും.
ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഉണ്ട് അത്തരം ഒരു സിനിമ. ഫ്രഞ്ച് ചിത്രമായ ലവ്. സംഭവം ത്രീഡിയില്‍ ആണെന്ന പ്രത്യേകതയും ഉണ്ട്.

ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ സിനിമ മേളയിലെ 'ചര്‍ച്ച' ആയിക്കഴിഞ്ഞു. രണ്ടാമത്തെ പ്രദര്‍ശനംഡിസംബര്‍ 9 ന് രാത്രി 10.30 ന് നിശാഗന്ധി തീയേറ്ററില്‍. റിസര്‍വേഷന്‍ തുടങ്ങി ആദ്യമണിക്കൂറിനുള്ളില്‍ തന്നെ അറുപത് ശതമാനം സീറ്റുകളും നിറഞ്ഞു.
സിനിമ തുടങ്ങുന്നത് രാത്രി പത്തരയ്ക്കാണ്. എട്ട് മണിയായപ്പോഴേയ്ക്കും അണ്‍റിസര്‍വ്ഡ് സീറ്റുകളിലേയ്ക്കുള്ള 'ക്യൂ' തുടങ്ങി. അത് കനകക്കുന്നിലെ പ്രവേശന കവാടം വരെ നീണ്ടു എന്ന് പറഞ്ഞാല്‍ തിരക്കിനെ കുറിച്ച് ഏതാണ്ട് മനസ്സിലാകുമല്ലോ!
റിസര്‍വ്വ് ചെയ്തവര്‍ക്കും ഏതാണ്ട് ഒന്നരമണിക്കൂറോളം വരിയില്‍ നില്‍ക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ വഷളൈകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. അതുകൊണ്ട് ആവശ്യത്തിലധികം പോലീസുകാരേയും നിയോഗിച്ചിരുന്നു. എന്നിട്ടെന്ത് കാര്യം... വരിതെറ്റിച്ചും ഇടിച്ചുകയറാന്‍ നോക്കിയും പ്രേക്ഷകര്‍ ആവേശം കാണിച്ചു. ഇത് പലപ്പോഴും സംഘര്‍ഷാവസ്ഥയിലേയ്ക്ക് തന്നെ നയിച്ചു.
പത്തരയ്ക്ക് തുടങ്ങേണ്ടിയിരുന്ന സിനിമ തുടങ്ങിയത് 11 മണിയ്ക്കായിരുന്നു. രണ്ടേകാല്‍ മണിക്കൂറാണ് ദൈര്‍ഘ്യം.












Click it and Unblock the Notifications