ഐഎഫ്എഫ്കെ: ദേ സേ നതിംഗ് സ്റ്റേയ്സ് ദി സെയിമിന് സുവര്‍ണ ചകോരം, ജെല്ലിക്കെട്ട് ജനപ്രിയ ചിത്രം
തിരുവനന്തപുരം: 24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള ചിത്രങ്ങള്‍ക്ക് അടക്കം അഭിമാന നേട്ടം. മേളയിലെ മികച്ച ചിത്രമായി ജാപ്പനീസ് സിനിമ ദേ സേന നതിംഗ് സ്റ്റേയ്സ് ദി സെയിം തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിന് സുവര്‍ണ ചകോര പുരസ്കാരമാണ് ലഭിക്കുക. ജോയ് ഒഡാഗിരിയാണ് ചിത്രത്തിന്റെ സംവിധായകന്. 20 ലക്ഷം രൂപയും ശില്പവും ചേര്‍ന്നതാണ് പുരസ്കാരം. അതേസമയം മികച്ച സംവിധായകനുള്ള രജത ചകോരം ബ്രസീലിയന്‍ സംവിധായകന് അലന് ഡെബര്ട്ടന് സ്വന്താക്കി. പാക്കറേറ്റ് എന്ന ചിത്രത്തിനാണ് പുരസ്കാരം.

അതേസമയം മലയാള സിനിമയ്ക്കും നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍ ബിജുവിന്റെ വെയില്മരങ്ങള്ക്കാണ് നെറ്റ് പാക്ക് പുരസ്കാരം. നെറ്റ്പാക്ക് പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിനും ലഭിച്ചു. പ്രത്യേക ജൂറി പുരസ്കാരമാണ് ഇത്. ഫിപ്രസ്കിര പുരസ്കാരത്തില്‍ മികച്ച മലയാളം ചിത്രമായി ഫീവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ജെല്ലിക്കെട്ട് സ്വന്തമാക്കി. രണ്ട് ലക്ഷം രൂപയാണ് പുരസ്കാരം.
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ജെല്ലിക്കെട്ടിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഗ്വാട്ടിമാലയില്‍ നിന്നുള്ള സംവിധായകന് സെഡര്‍ ഡയസിനാണ്. അവര്‍ മദേഴ്സ് എന്ന ചിത്രത്തിനാണ് പുരസ്കാരം. മൂന്ന് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഫ്രഞ്ച് ചിത്രം കമീലെ സ്വന്തമാക്കി. മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള പുരസ്കാരം ഹിന്ദി ചിത്രം ആനി മാനിക്കാണ്. ഫഹീം അര്‍ഷാദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അര്‍ജന്റീനിയന്‍ സംവിധായകന് ഫെര്‍നാഡോ സോലാനസ് സ്വന്തമാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications