കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്‌എഫ്‌കെ; ലൈഫ്‌ടൈം പൂരസ്‌കാരം ഗോദാര്‍ദിന്‌; രജിസ്‌ട്രേഷന്‍ ശനിയാഴ്‌ച്ച മുതല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം വിഖ്യാത ഫ്രഞ്ച്‌ ചലച്ചിത്രകാരന്‍ ഷീന്‍ ലുക്‌ ഗോദാര്‍ദിന്‌. കൊവിഡിനെ തുടര്‍ന്നുള്ള ഗോദാര്‍ദിന്റെ അസാന്നിധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങും.

ലോകസിനിമയിലെ ഗതിമാറ്റത്തിന്‌ വഴിതെളിച്ച ഫ്രഞ്ച്‌ നവതരംഗത്തിന്റെ മുഖ്യ പ്രയോക്താവാണ്‌ ഷീന്‍ലുക്ക്‌ ഗോദാര്‍ദ്‌. പത്ത്‌ ലക്ഷം രൂപയാണ്‌ സമ്മാനത്തുക.
മെളയിലെ ഡെലിഗേറ്റുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്‌ച്ച ആരംഭിക്കുമെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

iffk

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാല്‌ മേഖലകളിലായാണ്‌ ഇത്തവണ ഐഎഫ്‌എഫ്‌കെ മേള സംഘടിപ്പിക്കുക. തിരുവനന്തപരും, കൊച്ചി, തലശ്ശേരി, പാലക്കാട്‌ എന്നിവിടങ്ങളിലായാണ്‌ അടുത്ത മാസം പത്ത്‌ മുതല്‍ ചലച്ചിത്ര മേള നടക്കുന്നത്‌.മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല.

ഡലിഗേറ്റ്‌ പാസ്‌ വാങ്ങുന്നതിന്‌ മുന്‍പ്‌ സൗജന്യമായി ആന്റിജന്‍ പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണം അക്കാദമി ഒരുക്കും. തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. മേളയുടെ ഉദ്‌ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും ആയിരിക്കുമെന്നും കമല്‍ അറിയിച്ചു. ചലച്ചിത്രമേളയുടെ ഏന്ത്രാഷ്ട്ര പ്രശസ്‌തി കണക്കിലെടുത്താണ്‌ കൊവിഡിന്റെ പശ്ചാത്തലത്തിലും മേള നടത്താന്‍ തീരുമാനിച്ചതെന്ന്‌ നേരത്തെ സംസ്‌കാരിക മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. മേള നാല്‌ മേഖലകളില്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷത്ത്‌ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
IFFK 2021; French film maker godard get life time achievement award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X