കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരഭി ലക്ഷ്മിയെ ഒടുവില്‍ ക്ഷണിച്ചു; ചലച്ചിത്ര മേളയുടെ സമാപനത്തിന്, താനില്ലെന്ന് സുരഭി, കൂടെ മറുപടി

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവില്‍ സുരഭിയെ ക്ഷണിച്ചു, എന്നാല്‍ വരില്ലെന്ന് താരം | Oneindia Malayalam

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചത് വിവാദമായിരിക്കെ, മുഖംമിനുക്കാന്‍ ഐഎഫ്എഫ്‌കെ ശ്രമം. മേളയുടെ സമാപന ചടങ്ങിലേക്ക് സംഘാടകര്‍ സുരഭിയെ ക്ഷണിച്ചു. എന്നാല്‍ ചടങ്ങിനെത്തില്ലെന്ന് സുരഭി വ്യക്തമാക്കി.

എന്നാല്‍ മേളയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമല്ല, സുരഭി സമാപന ചടങ്ങിന് വരാതിരിക്കാന്‍ കാരണം. അക്കാര്യം നടി തുറന്നുപറയുകയും ചെയ്തു. ചിലപ്പോള്‍ തെറ്റിദ്ധാരണക്ക് ഇടയായേക്കുമെന്ന് മുന്‍കൂട്ടി കണ്ടാകും സുരഭി സമാനത്തിന് ഉണ്ടാകാതിരിക്കാനുള്ള കാരണം വിശദീകരിച്ചത്. മേളയില്‍ താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ കുറിച്ചും സുരഭി പ്രതികരിച്ചു....

ഫുജൈറയില്‍ പോണം

ഫുജൈറയില്‍ പോണം

നേരത്തെ ഫുജൈറയില്‍ നിശ്ചയിച്ച ഒരു പരിപാടിയുണ്ട്. അതില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. അതുകൊണ്ടാണ് മേളയുടെ സമാപനത്തിന് വരാന്‍ സാധിക്കാത്തത്. ഫുജൈറ പരിപാടി ഏല്‍ക്കുന്നതിന് മുമ്പ് ക്ഷണം ലഭിച്ചിരുന്നെങ്കില്‍ മേളയ്ക്ക് വരുമായിരുന്നുവെന്നും സുരഭി വ്യക്തമാക്കി.

 ആരോടും പരാതിപറഞ്ഞിട്ടില്ല

ആരോടും പരാതിപറഞ്ഞിട്ടില്ല

മേളയുടെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതില്‍ താന്‍ ആരോടും പരാതിപറഞ്ഞിട്ടില്ല. പത്രക്കാരെ വിളിച്ചോ പത്ര സമ്മേളനം വിളിച്ചോ പരാതി ഉന്നയിച്ചിട്ടില്ല. മേളയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നോ പാസ് നിഷേധിച്ചെന്നോ പാസ് വീട്ടില്‍ കൊണ്ടുവന്ന് തരണമെന്നോ ആദരിക്കണമെന്നോ ആരോടും പറഞ്ഞിട്ടില്ലെന്നും സുരഭി തുറന്നിടിച്ചു.

 ഇത്തവണ എന്റെ പേരില്‍

ഇത്തവണ എന്റെ പേരില്‍

എനിക്ക് ഇക്കാര്യത്തില്‍ പരിഭവങ്ങളില്ല. എല്ലാ തവണയും മേളയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തവണയത് എന്റെ പേരിലായി എന്നുമാത്രം. തനിക്ക് ആരോടും പരിഭവമില്ല. ഒരു മാധ്യമ സുഹൃത്ത് വിളിക്കുകയും അപ്പോള്‍ സാധാരണ നിലയ്ക്ക് ചില മറുപടി കൊടുത്തിരുന്നുവെന്നും സുരഭി വിശദീകരിച്ചു.

സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

സുരഭി മേളയ്ക്ക് വരുന്നുണ്ടോ എന്ന് മാധ്യമ സുഹൃത്ത് ചോദിച്ചു. ടിക്കറ്റിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്ന് മറുപടി നല്‍കി. ടിക്കറ്റിന് വേണ്ടി മണിയന്‍ പിള്ള രാജു ചേട്ടനെ വിളിച്ചു. കമല്‍ സാറെ വിളിക്കാന്‍ പറഞ്ഞു. വിളിച്ചു, പാസ് ലഭ്യമാക്കാമെന്നും ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്ന് വിളിക്കുമെന്നും കമല്‍ സാര്‍ മറുപടി നല്‍കി. പിന്നെ ആരും വിളിച്ചില്ലെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

ക്ഷണിച്ചില്ലെന്ന് മറുപടി

ക്ഷണിച്ചില്ലെന്ന് മറുപടി

സംസ്ഥാന പുരസ്‌കാര ജേതാവായ രജിഷ വിജയനാണ് വിളക്കുതെളിയിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് വിളിച്ച മാധ്യമസുഹൃത്ത് ചോദിച്ചു. ഉദ്ഘാടന സദസില്‍ പോയിരിക്കുന്ന പോലെയല്ലല്ലോ, വേദിയില്‍ നില്‍ക്കുന്നതിന് ക്ഷണം വേണമല്ലോ എന്ന് മറുപടി നല്‍കി. വീണ്ടും ക്ഷണിച്ചില്ലേ എന്ന് എടുത്തു ചോദിച്ചപ്പോള്‍ ഇല്ലെന്നു മറുപടി നല്‍കി. ഇതാണുണ്ടായതെന്നും സുരഭി വിശദീകരിച്ചു.

English summary
IFFK Issue: Surabhi Lakshmi response, will not attend to closing ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X