• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു', ഷെയിന് പിന്തുണ, നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ഷെയിൻ നിഗം!

കൊച്ചി: ഷെയിന്‍ നിഗം പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടന്ന് കൊണ്ടിരിക്കുകയാണ്. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം എന്ന മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചാണ് അമ്മ ഭാരവാഹികളുടെ ഇടപെടൽ. നിർമ്മാതാക്കളുമായി അമ്മ ഭാരവാഹികൾ ചർച്ചയ്ക്ക് ഒരുങ്ങുകയാണ്.

'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'

അതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിച്ച് ഷെയിന്‍ നിഗം വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഐഎഫ്എഫ്‌കെയില്‍ എത്തിയ താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. മാത്രമല്ല വിവാദവുമായി ബന്ധപ്പെട്ട മന്ത്രി എകെ ബാലനുമായും ഷെയിന്‍ നിഗം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

എല്ലാം ശരി മാത്രമേ ഉളളൂ

എല്ലാം ശരി മാത്രമേ ഉളളൂ

തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് ഷെയിൻ നിഗം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ ലോകത്ത് ഒരു തെറ്റുമില്ല എല്ലാം ശരി മാത്രമേ ഉളളൂ എന്ന് ഷെയിന്‍ നിഗം പരിഹസിച്ചു. അമ്മ സംഘടനയുമായി താൻ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടില്ല. അമ്മ ഭാരവാഹികള്‍ എന്ന നിലയ്ക്കാണ് ഇടവേള ബാബു, സിദ്ദിഖ് എന്നിവരുമായി സംസാരിച്ചത്.

മനോവിഷമം അല്ല മനോരോഗം

മനോവിഷമം അല്ല മനോരോഗം

പലതരം പ്രതിഷേധങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. മുടി മുറിച്ചുളള പ്രതിഷേധം തന്റെ രീതിയാണ്. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം അല്ല മനോരോഗം ആണെന്നും ഷെയിന്‍ തുറന്നടിച്ചു. ഒത്തുതീര്‍പ്പിനാണ് ശ്രമിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഒത്ത് തീര്‍പ്പിന് പോകുമ്പോള്‍ എന്താണ് സംഭവിച്ചിരുന്നത് എന്ന് ഷെയിന്‍ ചോദിക്കുന്നു.

റേഡിയോ പോലെ പറയും

റേഡിയോ പോലെ പറയും

നമ്മളെ അവിടെ ചെന്ന് കൊണ്ടിരുത്തും. നമ്മുടെ സൈഡ് കേള്‍ക്കില്ല. അവര്‍ക്ക് പറയാനുളളതെല്ലാം റേഡിയോ പോലെ പറയും. ആ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കൂടിപ്പോയാല്‍ അവര്‍ പ്രസ് മീറ്റില്‍ ഖേദം അറിയിക്കും. സെറ്റില്‍ ചെന്നാല്‍ പ്രൊഡ്യൂസര്‍ അല്ല ഇത്തവണ തന്നെ ബുദ്ധിമുട്ടിച്ചത്. ആ സിനിമയുടെ സംവിധായകനും ക്യാമറാമാനുമാണ്.

മന്ത്രിയുമായി കൂടിക്കാഴ്ച

മന്ത്രിയുമായി കൂടിക്കാഴ്ച

അതിനൊക്കെ തനിക്കും തെളിവുകളുണ്ട്. അവിടെയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മ തന്നെ പിന്തുണയ്ക്കും എന്ന് ഉറപ്പുണ്ടെന്നും ഷെയിന്‍ നിഗം പറഞ്ഞു. അതിനിടെ മന്ത്രി എകെ ബാലന്റെ വീട്ടിലെത്തി ഷെയിന്‍ നിഗം കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ എകെ ബാലന്റെ വീട്ടിലെത്തിയാണ് ഷെയിന്‍ മന്ത്രിയെ കണ്ടത്. വെയില്‍ സെറ്റിലുണ്ടായ ദുരനുഭവങ്ങള്‍ അടക്കം എകെ ബാലനെ അറിയിച്ചെന്നാണ് സൂചന.

പിന്തുണച്ച് ഡെലിഗേറ്റുകൾ

പിന്തുണച്ച് ഡെലിഗേറ്റുകൾ

അതിനിടെ ഷെയിന്‍ നിഗത്തെ പിന്തുണച്ച് ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകളും മുന്നോട്ട് വന്നിട്ടുണ്ട്. സപ്പോര്‍ട്ട് ഷെയിന്‍ നിഗം എന്നെഴുതി ബാനറുകള്‍ പിടിച്ചാണ് ഒരു സംഘം തിയറ്ററുകള്‍ക്ക് മുന്നില്‍ ഒത്തുകൂടി നടന് പിന്തുണ അറിയിച്ചത്. വിവാദത്തില്‍ നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിക്കാനാവില്ല എന്നാണ് ഡെലിഗേറ്റുകള്‍ വ്യക്തമാക്കുന്നത്.

അത് പക്വതയുളള പ്രതിഷേധം

അത് പക്വതയുളള പ്രതിഷേധം

നിര്‍മ്മാതാവിന് പണം നഷ്ടമുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ വൈകാരികമായ പ്രതികരണമാണ് ഷെയിന്‍ വിഷയത്തില്‍ നടത്തിയത് എന്ന് ഡെലിഗേറ്റുകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഷെയിന്‍ നിഗം പ്രതികരിച്ചത് തന്റെ മുടി വെട്ടി മാത്രമാണ്. അത് വളരെ പക്വത നിറഞ്ഞ ഒരു പ്രതിഷേധം ആയിരുന്നു.

അമ്മയെ വരെ ചീത്ത വിളിച്ചു

അമ്മയെ വരെ ചീത്ത വിളിച്ചു

എന്നാല്‍ മറ്റുളളര്‍ ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. അത്തരത്തിലുളള പെരുമാറ്റങ്ങളൊന്നും ഷെയിനിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സിനിമയോട് ആത്മാര്‍ത്ഥത ഉളളത് കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാം എന്ന് ഷെയിന്‍ പറഞ്ഞത്. 23-24 വയസ്സുളള പയ്യനാണ് ഷെയിനെന്നും അത് മനസ്സിലാക്കണമെന്നും ഡെലിഗേറ്റുകള്‍ അഭിപ്രായപ്പെടുന്നു.

English summary
IFFK delegates extend support to Shane Nigam and Actor again slams producers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X