Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹശേഷം ദിലീപ് കാവ്യ താരദമ്പതികളുടെ ആദ്യ പരിപാടി; അടൂരിനെ ആദരിക്കാന്‍ അവരെത്തുന്നു

താരദമ്പതികളായ ദിലീപും കാവ്യയും വിവാഹശേഷം പങ്കെടുക്കുന്ന ആദ്യ ചടങ്ങിന് എെഎഫ്എഫ്കെ വേദി സാക്ഷ്യം വഹിക്കും.

തിരുവനന്തപുരം: താരദമ്പതികളായ ദിലീപും കാവ്യയും വിവാഹശേഷം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിക്ക് അനന്തപുരി തിങ്കളാഴ്ച സാക്ഷ്യം വഹിക്കും. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്.

ചലച്ചിത്ര ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അടൂരിന് ആദരവ് അര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം പിന്നെയും എന്ന സിനിമയും പ്രദര്‍ശിപ്പിക്കും. വിവാഹത്തിന് മുന്‍പ് ദിലീപും കാവ്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് പിന്നെയും.

 ആദ്യ പരിപാടി

ആദ്യ പരിപാടി

നവംബര്‍ 25 ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ദിലീപും കാവ്യയും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും ദുബായിലേക്ക് പോയി. തിരിച്ചെത്തിയതിന് ശേഷം പങ്കെടുക്കുന്ന ആദ്യ പൊതു ചടങ്ങിന് ഫെസ്റ്റിവല്‍ വേദി സാക്ഷ്യം വഹിക്കും.

 ആദരിക്കാന്‍ അവരെത്തുന്നു

ആദരിക്കാന്‍ അവരെത്തുന്നു

വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യ പരിപാടിയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്.

പിന്നെയും

പിന്നെയും

വിവാഹത്തിന് മുന്‍പ് ദിലീപും കാവ്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് പിന്നെയും. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചത് . കാവ്യാ മാധവന്റെ രണ്ടാമത്തെ അടൂര്‍ ചിത്രമാണിത്. 2009 ല്‍ നാലുപെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ കാവ്യ അഭിനയിച്ചിരുന്നു.

 ഇടവേളയ്ക്ക് ശേഷം അടൂര്‍

ഇടവേളയ്ക്ക് ശേഷം അടൂര്‍

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിന്നെയും.അജ്ഞാതമായ മനുഷ്യ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അടൂരിന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ സിനിമ കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+