Get Updates
Get notified of breaking news, exclusive insights, and must-see stories!

"ആളൊരുക്കവും ഇന്ദ്രൻസേട്ടനും അപമാനിക്കപ്പെട്ടിരിക്കുന്നു" വേദനയോടെ സംവിധായകന്‍റെ കുറിപ്പ്

ദേശീയ പുരസ്കാരം നേടിയ ഇന്ദ്രന്‍സിന്‍റെ ആളൊരുക്കം സിനിമയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സംവിധായകനായ വിസി അഭിലാഷ്.

ദേശീയ പുരസ്കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഈ അവഗണനയെന്നും അന്ന് അറിയിച്ച അഭിനന്ദനങ്ങളെല്ലാം കാപട്യം പോലെ തോന്നിക്കുന്നുവെന്നും അഭിലാഷ് തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒഴിവാക്കിയിരിക്കുന്നു

ഒഴിവാക്കിയിരിക്കുന്നു

#ആളൊരുക്കം
ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീർക്കും?ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച,
ഇന്ദ്രൻസേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം നമ്മുടെ സ്വന്തം ചലച്ചിത്ര മേളയിൽ നിന്ന് അവർ ഒഴിവാക്കിയിരിക്കുന്നു..!

അംഗീകാരങ്ങൾ നേടിയിരുന്നു

അംഗീകാരങ്ങൾ നേടിയിരുന്നു

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ
കേരളാ ഫിലിം ക്രിട്ടിക്സ് (4 വിഭാഗങ്ങളിൽ),
പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ് (8 വിഭാഗങ്ങളിൽ), അടൂർഭാസി പുരസ്‌കാരം (2 വിഭാഗങ്ങളിൽ),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദർശനം- എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു..

IFFK

IFFK

പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങൾക്ക് IFFK.വലിയൊരു സ്വപ്നമായിരുന്നു !!
ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത്
ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് ..!

മോശം സിനമയായിരുന്നോ

മോശം സിനമയായിരുന്നോ

ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര
മോശം സിനിമയായിരുന്നോ ഇത് ?

ഉൾപ്പെടുത്തിയില്ല

ഉൾപ്പെടുത്തിയില്ല

''ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?''- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!

വലിയ അപമാനം

വലിയ അപമാനം

സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ?ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം IFFK പ്രേക്ഷകരെങ്കിലും കാണണ്ടേ ?വേദനയോടെ പറയട്ടെ..ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്.

കാപട്യം പോലെ

കാപട്യം പോലെ

ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ
പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു!

തിരുത്തുമോ

തിരുത്തുമോ

സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!
കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ?അറിയില്ല..ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ...
അവർ തിരുത്തിയിരുന്നെങ്കിൽ.. !!!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+