ചലച്ചിത്രോത്സവത്തില്‍ അടിപൊട്ടും... ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പാളി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊപ്പം തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അടിപൊട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത്തവണ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിക്കാതെ സിനിമ കാണാന്‍ കഴിയില്ലെന്ന് പറയുന്ന സംഘാടകര്‍ അതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ വൈകിയതാണ് പ്രശ്നമായത്.
തലേ ദിവസം റിസര്‍വ്വ് ചെയ്താലെ സിനിമ കാണാനാകൂ എന്നതാണ് ഇത്തവണത്തെ ചട്ടം. തീയേറ്ററുകളിലും ഓണ്‍ലൈന്‍ ആയും റിസര്‍വ്വ് ചെയ്യാമെന്നാണ് പറയുന്നത്. എന്നാല്‍ മേളയുടെ ഉദ്ഘാടന ദിവസം ഓണ്‍ലൈന്‍ റിസര്‍വേഷനുളള സംവിധാനം പറഞ്ഞ സമയത്തൊന്നും തയ്യാറായില്ല.

ഡിസംബര്‍ 12 നാണ് മേള തുടങ്ങുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിവസം ഒരു ചിത്രം മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളു. ഇറാന്‍ റിക്ലിങ്‌സ് സംവിധാനം ചെയ്ത ഡാന്‍സിംഗ് അറബ്‌സ് എന്ന ചിത്രമാണ് ഉദ്ഘാടന ചിത്രം.
ഡിസംബര്‍ 13 നുള്ള ചിത്രങ്ങള്‍ക്ക് ഡിസംബര്‍ 12 ന് തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എല്ലാ സിനിമകള്‍ക്കും ഒരു ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഒരു ദിവസം മൂന്ന് സിനിമില്‍ കൂടുതല്‍ ബുക്ക് ചെയ്യാനും കഴിയില്ല.
ഉദ്ഘാടന ദിവസം രാവിലെ എട്ട് മണി മുതല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നു. ഡെലിഗേറ്റ് സെല്ലില്‍ അന്വേഷിച്ചപ്പോള്‍ കൈരളി തീയേറ്ററില്‍ പോയി നേരിട്ട് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഉച്ചക്ക് 12 മണിയോടെ ചലച്ചിത്രോത്സവത്തിന്‍റെ വെബ്സൈറ്റില്‍ റിസര്‍വേഷനുള്ള സൗകര്യം തയ്യാറായി.












Click it and Unblock the Notifications