കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രോത്സവത്തില്‍ മുഖ്യമന്ത്രിയെ കൂവി സ്വീകരിച്ചു; തിരുവഞ്ചൂരിനും കിട്ടി ആവശ്യത്തിന്

Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഡെലിഗേറ്റുകളില്‍ നിന്ന് കിട്ടിയത് കനത്ത 'കൂവല്‍'. മുഖ്യമന്ത്രിയെ മാത്രമല്ല കൂവിയത്, സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശശി തരൂര്‍ എംപിയ്ക്കും കിട്ടി ആവശ്യത്തിന് കൂവല്‍.

ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി കടന്നുവരുമ്പോള്‍ തന്നെ ശക്തമായ കൂവല്‍ തുടങ്ങിയിരുന്നു. പിന്നീട് അദ്ദേഹം പ്രസംഗിയ്ക്കാന്‍ തുടങ്ങിയപ്പോഴും ഇത് ആവര്‍ത്തിച്ചു. മൗനപ്രാര്‍ത്ഥനയുടെ സമയം പോലും പ്രതിഷേധക്കാര്‍ കൂവി വിളിച്ചു. ഒടുവില്‍ വളണ്ടിയര്‍മാര്‍ ഇടപെടേണ്ട സാഹചര്യം വരെ ആയി.

IFFK Inauguration

ചടങ്ങില്‍ അധ്യക്ഷനായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിശിഷ്ടാതിഥികളുടെ പേരുകള്‍ മുഴുവന്‍ താന്‍ വായിയ്ക്കുന്നില്ലെന്ന് പറഞ്ഞതോടെ കൂവല്‍ അതിന്റെ പാരമ്യത്തിലെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്ന വേളയില്‍ പേരുകള്‍ തെറ്റി വായിച്ച സംഭവമാണ് ഇപ്പോഴും തിരുവഞ്ചൂരിനെ വേട്ടയാടുന്നത്.

IFFK Inauguration CM

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഡെലിഗേറ്റുകള്‍ പ്രതിഷേധിയ്ക്കാന്‍ കാരണം. കോഴ ആരോപണവും ലൈംഗിക ആരോപണവും നേരിട്ടുകൊണ്ടിരിയ്ക്കുകയാണല്ലോ ഉമ്മന്‍ ചാണ്ടി.

പണ്ട് ഐഎസ്ആര്‍ഒ ചാരക്കേസ് കത്തി നില്‍ക്കുന്ന സമയത്തും ചലച്ചിത്രോത്സവ ഉദ്ഘാടന വേദിയില്‍ സമാനമായ പ്രതിഷേധം അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ആയിരുന്നു ഡെലിഗേറ്റുകളുടെ 'കൂവിക്കൊണ്ടുള്ള' പ്രതിഷേധം.

English summary
IFFK 2015 inaugural function Chief Minister Oommen Chandy welcomed with shrieks by delegates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X