കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സമരനായകരുടെ ഇഫ്താര്‍ സംഗമം നടത്തി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ഭരണകൂട വേട്ടയുടെ ഇരകള്‍ ആത്മവിശ്വസത്തിന്റെ കരുത്തുമായി ഒത്തുകൂടിയ ഇഫ്താര്‍ വിരുന്നില്‍ ഐക്യത്തിന്റെ പുത്തന്‍ അലയൊലികള്‍ തീര്‍ത്തു. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് വിവിധ ജനകീയ സമരങ്ങളുടെ ഭാഗമായതിന്റെ പേരില്‍ ഭരണകൂടം ജയിലിലടച്ചവര്‍ ഒത്തുകൂടി അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ifthar

എസ്ഐഒ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍നിന്ന്

'കേവലമായ ഭരണകൂട ഭീകരതക്കപ്പുറം വംശീയമായ വിരോധവും വിവേചനവുമാണ് സര്‍ക്കാര്‍ സമീപനങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്തു എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. രാജ്യത്ത് സംഘ്പരിവാര്‍ സംഘടനകള്‍ അരക്ഷിതമാക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം ജീവിതത്തിന് ഒട്ടും ആശ്വാസം പകരാന്‍ ഇടത് സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അരക്ഷിതബോധം വര്‍ധിപ്പിക്കുന്ന നിലപാടുകളുമാണ് നിരന്തരമായി സ്വീകരിക്കുന്നതെന്നും വലിയൊരു സമൂഹത്തെ

ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഒരു തലമുറയാണ് കാലഘട്ടത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു'. സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍, ഗെയില്‍ സമരം, ദേശീയപാത വികസന വിരുദ്ധ സമരം തുടങ്ങിയ ജനകീയ സമരങ്ങളില്‍ അറസ്റ്റ് വരിച്ച ധീര പോരാളികളുടെ ഐക്യസംഗമം കൂടിയായിമാറി ഇഫ്താര്‍ വിരുന്ന്. നാടിന്റെ നന്മക്കായി ഒത്തുകൂടുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നവരെ കരുത്തോടെ അഭിമുഖീകരിക്കാന്‍ വളര്‍ന്നുവരുന്ന ചെറുപ്പത്തിന്റെ ഇഛാശക്തിക്ക് സാധിക്കുമെന്നും ഇത്തരം കൂട്ടായ്മകളിലൂടെ അനീതിക്കെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടണമെന്നും സംഗമം ആവശ്യപ്പെട്ടു.


സമരനേതാക്കള്‍ക്കു പുറമെ സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശംസീര്‍ ഇബ്രാഹിം, വി.പ്രഭാകരന്‍, സകരിയ്യ മുഹമ്മദ്, മുഹ്സിന്‍ പരാരി, ഡോ.വി.ഹിക്മത്തുല്ല, ഡോ.ജമീല്‍ അഹമ്മദ്, വി.ബഷീര്‍, കെ.അഷ്‌റഫ്, വി.നൂറ, സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍, ഹാശിര്‍.കെ.മുഹമ്മദ്, ഉബൈദ് കോഡൂര്‍, റഈസ് ഹിദായ, നബീല്‍ സി.കെ.എം, ഹാരിസ് .ടി.പി, റിസ്വാന്‍, ഇ.സി.കുട്ടി, സി.എച് ബഷീര്‍, സമീര്‍ കാളികാവ്, സഹ് ല കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഗമത്തിന് എസ്.ഐ. ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് നഈം സി.കെ.എം. അധ്യക്ഷത വഹിച്ചു .സെക്രട്ടറി അമീന്‍ മമ്പാട് സ്വാഗതവും ഫഹീം അലി സമാപനവും നിര്‍വഹിച്ചു.

English summary
iftar union program organised in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X