മലപ്പുറം സ്ഫോടനം; കാറിനുള്ളില്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ മുന്‍പ് നടന്ന സ്ഫോടന ദൃശ്യങ്ങള്‍
നേരത്തെ മറ്റ് സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് അതിലുളളതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: മലപ്പുറത്ത് സ്ഫോടനം നടന്ന കാറില്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ വീഡിയോ ദൃശ്യങ്ങളാണ് ഉള്ളതെന്ന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍. മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ നടന്ന സ്ഫോടനസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മറ്റ് സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് അതിലുളളതെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ചില സ്ഥലങ്ങളില്‍ സ്ഫോടനം ആവര്‍ത്തിക്കും എന്നും വീഡിയോ ദൃശ്യത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് മലയാളത്തില്‍ ആണോ എന്നുളള ചോദ്യത്തിന് ഇപ്പോള്‍ ആ കാര്യം വ്യക്തമായി പറയാന്‍ കഴിയില്ലെന്നായിരുന്നു ഐജിയുടെ മറുപടി. സ്ഫോടനത്തിന് പിന്നില്‍ മലയാളികള്‍ ആണോ എന്നുളള കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. തുടര്‍ന്നുള്ള അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മേല്‍നോട്ടം
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ടാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കൂടാതെ മലപ്പുറം എസ്പിയാണ് ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍.

അന്വേഷണം തുടരുന്നു
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഭയപ്പെടാന്‍ മാത്രം ഒന്നും ഇല്ലെന്നും തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

സ്ഫോടനത്തിന് പിന്നില്‍
പെന്‍ഡ്രൈവിലെ വീഡിയോ ദൃശ്യങ്ങള്‍ മലയാളത്തിലാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു ഐജിയുടെ മറുപടി.

സുരക്ഷ
അടുത്ത കാലത്തായി പൊതുസ്ഥലങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിതെന്നും അതിനാല്‍ സുരക്ഷകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഐജി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications