പരീക്ഷയ്ക്ക് കോപ്പിയടിച്ചു, തൃശ്ശൂര്‍ ഐജി പിടിയില്‍
കൊച്ചി: എല്‍എല്‍എം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശ്ശൂര്‍ ഐജി ടിജെ ജോസിനെ ഇന്‍വിജിലേറ്റര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. എല്‍എല്‍എം പരീക്ഷയ്ക്ക് തുണ്ടു കടലാസ് വച്ച് പകര്‍ത്തിയെഴുതിയതിനാണ് ഐജിയെ പിടികൂടിയത്. തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അനുവദിയ്ക്കാതെ ഐജിയെ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോപ്പിയടിച്ചെന്ന ആരോപണം ഐജി നിഷേധിച്ചു. സംഭവത്തെപ്പറ്റി ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി അന്വേഷിയ്ക്കും
കളമശ്ശേരി സെന്റ് പോള്‍സ് കൊളെജിലാണ് കോപ്പിയടിച്ചതിന് ഐജിയെ പിടികൂടിയത്. പരീക്ഷഹാളില്‍ ഉണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍ക്ക് ഐജിയെ തിരിച്ചറിയില്ലായിരുന്നു. സിവില്‍ വേഷത്തിലായതിനാലാണ് തിരിച്ചറിയാകനാകാത്തത്. എന്നാല്‍ പരീക്ഷഹാളില്‍ ഉണ്ടായിരുന്ന മറ്റ് പരീക്ഷാര്‍ഥികളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കോപ്പിയടി വിവരം കൊളെജ് അധികൃതര്‍ സര്‍വകലാശാല അധികൃതരെ അറിയിക്കും. ഐജിയെ ഡി ബാര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും അധികൃതര്‍. അതേ സമയം താന്‍ പരീക്ഷ എഴുതിയെന്നും കോപ്പിയടിച്ചതിന് പുറത്താക്കിയിട്ടില്ലെന്നും വാദിയ്ക്കുകയാണ് ഐജി. ഐജിയില്‍ നിന്നും തുണ്ട് പേപ്പറുകള്‍ കണ്ടെടുത്തെങ്കിലും ഇവ കൈമാറാന്‍ അദ്ദേഹം വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഐജി ഭരണപക്ഷത്തിലെ സ്വാധീന മൂലമാണ് രക്ഷപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications