കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജിയുടെ കോപ്പിയടി കണ്ടില്ലെന്ന് ഒപ്പം പരീക്ഷയെഴുതിയവര്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എല്‍.എല്‍.എം പരീക്ഷയില്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ. ജോസ് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും ഐജിക്ക് അനുകൂല മൊഴി. ഐജിക്കൊപ്പം ഒരേ ക്ലാസ് മുറിയില്‍ പരീക്ഷയെഴുതിയവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. പരീക്ഷ ഹാളിലെ ബഹളം കേട്ടിരുന്നെങ്കിലും ഐജി കോപ്പിയടിക്കുന്നത് കണ്ടില്ലെന്നാണ് ഒന്‍പതു പേര്‍ മൊഴി നല്‍കി.

അതേസമയം, പരിശോധകന്‍ ഐജിയുമായി സംസാരിക്കുന്നത് കണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, ഐജി നേരത്തെ ഹാള്‍ വിട്ടു പോയെന്നും ഇവരുടെ മൊഴിയിലുണ്ട്. നേരത്തെ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍ ഐജി കോപ്പിയടിക്കുന്നത് കണ്ടില്ലെന്നായിരുന്നു മൊഴി നല്‍കിയത്. ഇത് ഐജിയെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരിന്നു.

tj-jose

ഇന്‍വിജിലേറ്റര്‍ ജോസ്‌പെറ്റ് ജേക്കബ് എം.ജി യൂണിവേഴ്‌സിറ്റി ഉപസമിതിക്ക് നല്‍കിയ മൊഴിയില്‍ ഐ.ജിയെ കോപ്പിയടിച്ചതിന് പുറത്താക്കിയ വിവരം വൈകിട്ടാണ് അറിഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. മറ്റൊരു ഇന്‍വിജിലേറ്റര്‍ ബിനുവാണ് ഐജിയെ കോപ്പിയടിച്ച് പിടിച്ചെന്നും ഹാളില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ട് ചെയ്തത്.

ചെറിയ ഹാളില്‍ നടന്ന സംഭവം അറിഞ്ഞില്ലെന്ന് പറഞ്ഞത് ഐജിയെ സഹായിക്കാനാണെന്നാണ് ആക്ഷേപം. പരീക്ഷ എഴുതാന്‍ എത്തിയവര്‍ ബഹളം അറിഞ്ഞിട്ടും ഇന്‍വിജിലേറ്റര്‍ ഇക്കാര്യം അറിയില്ലെന്നു പറയുന്നത് ദുരൂഹമാണ്. സിന്‍ഡിക്കേറ്റ് സമിതി കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ്, ഡോ.ജയകുമാര്‍, ഡോ.സി.വി.തോമസ്, ഡോ.വിജയകുമാര്‍, പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, പ്രൊഫ.നാരായണക്കുറുപ്പ് എന്നിവരാണ് സര്‍വകലാശാലയ്ക്കുവേണ്ടി അന്വേഷണം നടത്തുന്നത്.

English summary
IG Exam Cheating; exam candidates statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X