കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയില്‍ കേരളത്തിലെത്തിയിട്ടില്ല..ലിങ്ക് ലഭിച്ചതിന് സ്ഥിരീകരണമില്ല..അപ്പോള്‍ ആ മരണങ്ങളോ ??

കണ്ണൂരില്‍ മരിച്ച ഐഐടി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലും ഈ ഗെയിം ആണോയെന്ന് ബന്ധുക്കള്‍ സംശയമുയര്‍ത്തിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : മരണഭീതി മുഴക്കിയ കൊലയാളി ഗെയിമായ ബ്ലൂവെയിലിന്റെ ലിങ്ക് കേരളത്തില്‍ ലഭിച്ചതായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം. തിരുവനന്തപുരം വിളപ്പിന്‍ശാലയില്‍ 16 കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് കുട്ടിയുടെ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. കണ്ണൂരില്‍ മരിച്ച ഐഐടി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലും ഈ ഗെയിം ആണോയെന്ന് ബന്ധുക്കള്‍ സംശമുയര്‍ത്തിയിരുന്നു.

ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍

കേരളത്തില്‍ ബ്ലൂവെയില്‍ ആത്മഹത്യ സ്ഥിരീകരിക്കാറായിട്ടില്ലെന്ന് എെജി മനോജ് എബ്രഹാം വ്യക്തമാക്കി. ഈ ഗെയിമിന്റെ ലിങ്ക് കേരളത്തിലെത്തിയിട്ടുണ്ടോയെന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷിക്കുമെന്നും ഐജി പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയുമില്ല..'മോഹന'ത്തിന്റെ സഹായവും ലഭിച്ചിട്ടില്ല..ടി എ റസാഖിനെ എല്ലാവരും മറന്നുമോഹന്‍ലാലും മമ്മൂട്ടിയുമില്ല..'മോഹന'ത്തിന്റെ സഹായവും ലഭിച്ചിട്ടില്ല..ടി എ റസാഖിനെ എല്ലാവരും മറന്നു

മരണഭീതി ഉയര്‍ത്തി ബ്ലുവെയില്‍

മരണഭീതി ഉയര്‍ത്തി ബ്ലുവെയില്‍

മരണഭീതി ഉയര്‍ത്തുന്ന ബ്ലൂവെയില്‍ സാധാരണ പോലെയുള്ള ഗെയിം അല്ല. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന കളിയല്ല ബ്ലൂവെയില്‍ മറിച്ച് സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇതിന്റെ ലിങ്ക് ലഭിക്കുന്നത്.

കേരളത്തില്‍ ബ്ലൂവെയില്‍ സ്ഥിരീകരണമില്ല

കേരളത്തില്‍ ബ്ലൂവെയില്‍ സ്ഥിരീകരണമില്ല

കേരളത്തില്‍ ബ്ലൂവെയില്‍ ഗെയിം മൂലം ആത്മഹത്യയെന്ന കാര്യം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. ഈ ഗെയിമിന്റെ ലിങ്ക കേരളത്തില്‍ എത്തിയിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗെയിം മാസ്റ്റര്‍ നല്‍കുന്ന സമയം

ഗെയിം മാസ്റ്റര്‍ നല്‍കുന്ന സമയം

അര്‍ധരാത്രിയും പുലര്‍ച്ചെയുമാണ് ബ്ലൂവെയില്‍ കളിക്കുന്നതിനായി ആദ്യഘട്ടത്തില്‍ ഗെയിം മാസ്റ്റര്‍ സമയം നല്‍കുന്നത്. തിരുവനന്തപുരത്തും കണ്ണൂരും നടന്ന ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതാണോയെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ സംശയമുയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ഐജി മനോജ് എബ്രഹാം രംഗത്തെത്തിയിട്ടുള്ളത്.

വിശദമായി അന്വേഷിക്കും

വിശദമായി അന്വേഷിക്കും

വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് നയിച്ചത് ബ്ലൂവെയില്‍ ഗെയിമാണെന്ന് കുടുംബം സംശയം ഉന്നയിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

ലിങ്ക് കണ്ടെത്തിയിട്ടില്ല

ലിങ്ക് കണ്ടെത്തിയിട്ടില്ല

കേരളത്തില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ ഒരു ലിങ്ക് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഐജി വ്യക്തമാക്കിയിരുന്നു. സൈബര്‍ ഡോം, സൈബര്‍ സെല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇക്കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിളപ്പിന്‍ശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം

വിളപ്പിന്‍ശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം

ജൂലൈ 26 ന് വിളപ്പിന്‍ശാല സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജ് ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ ഗെയിം മൂലമാണോയെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരില്‍ ആത്മഹത്യ ചെയ്ത സാവന്തിന്റെ മരണത്തിനു പിന്നിലും ബ്ലൂവെയിലാണോയെന്ന സംശയം കുടുംബാംഗങ്ങള്‍ പങ്കുവെച്ചിരുന്നു. മെയ് മാസത്തിലായിരുന്നു സാവന്ത് ആത്മഹത്യ ചെയ്തത്.

English summary
IG Manoj Abraham's comment on blue whale game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X