Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികളുടെ ആത്മഹത്യ, നാട്ടുകാര്‍ക്ക് അവരെന്നും 'നല്ലകുട്ടി'കള്‍ തന്നെ, പൊലീസ് പറയുന്നത്...

കോന്നി: പത്തനംതിട്ട കോന്നിയില്‍ കാണാതായ പെണ്‍കുട്ടികള്‍ രണ്ട് തവണ ബെംഗളൂരുവില്‍ പോയെന്ന് പൊലീസ്. ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും മൂന്ന് പേര്‍ മാത്രമാണ് യാത്ര ചെയ്തതെന്നും ഇവര്‍ക്കൊപ്പം മറ്റാരും ഉണ്ടായിരുന്നതായി സൂചനയില്ലെന്നും പറയുന്നു. ആദ്യം ബെംഗളൂരുവില്‍ പോയതിന് ശേഷം തിരിച്ച് കൊച്ചിയില്‍ വന്നു. പിന്നീട് വീണ്ടും പോയി.

കൈവശമുണ്ടായിരുന്ന ടാബ് വിറ്റ് കുട്ടികള്‍ പണം കണ്ടെത്തിയതായും പൊലീസ് സംശയിക്കുന്നു. ആത്മഹത്യയെന്നു തന്നെയാണ് സൂചനയെനന് ഐജി മനോജ് എബ്രഹാം പറയുന്നു. സാമ്പത്തിക പരാധീനതകളും കുടുംബാന്തരീക്ഷവും കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമായി പൊലീസ് പറയുന്നു.

banglore-suicide-3

പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തൃശ്ശൂരില്‍ നിന്നും പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച യുവാവ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്യയുടെ കാമുകനാണെന്നും സൂചനയുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ ഇതുവരേയും പരസ്പരം കണ്ടിട്ടില്ല.

കുട്ടികളെപ്പറ്റിയുള്ള ദുരൂഹത ഏറുമ്പോഴും ഇതൊന്നും വിശ്വസിയ്ക്കാന്‍ മൂവരുടേയും നാട്ടുകാര്‍ തയ്യാറാവുന്നില്ല. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പഠിയ്ക്കാന്‍ മിടുക്കികളായ നല്ല കുട്ടികളാണ് അവര്‍ക്കിപ്പോഴും ആര്യയും ആതിരയും രാജിയും. അതിനാല്‍ തന്നെ പല മാധ്യമങ്ങളും എഴുതുന്ന കഥകളോടൊന്നും നാട്ടുകാര്‍ക്ക് യോജിപ്പുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+