കോന്നി പെണ്‍കുട്ടികളുടെ മരണം, പൊലീസിനെ എങ്ങനെ വിശ്വസിയ്ക്കും? വലയ്ക്കുന്ന ചില ചോദ്യങ്ങള്‍
പത്തനംതിട്ട: കോന്നിയില്‍ നിന്ന് കാണാതായ പ്ളസ്ടു വിദ്യാര്‍ഥിനികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തയ സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങും എത്താതെ നീങ്ങുന്നതായി സംശയം. വീട്ടിലെ പരാധീനതകള്‍കൊണ്ട് കുട്ടികള്‍ ജീവനൊടുക്കിയെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ മൂന്ന് കുട്ടികള്‍ക്കും എങ്ങനെ ഒരു പോലെ സാമ്പത്തിക പരാധീനതയുണ്ടാകുമെന്ന് നാട്ടുകാര്‍ ചോദിയ്ക്കുന്നു.
മരിച്ച രാജിയുടെ അമ്മയും അമ്മാവനും ഉള്‍പ്പടെ പൊലീസിന്റെ കണ്ടെത്തലിനെ വിമര്‍ശിച്ചു. രാജിയ്ക്കും ആതിരയ്ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന ഉറച്ച നിലപാടിലാണ് രാജിയുടെ അമ്മ. നാട്ടിന്‍പുറത്തുകാരായ പെണ്‍കുട്ടികള്‍ മറ്റൊരാളുടെ സഹായമില്ലാതെ എങ്ങനെ ബെംഗളൂരുവിലെ ബൊട്ടാണിയ്ക്കല്‍ ഗാര്‍ഡിനിലും മറ്റും എത്തി എന്നതിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു. സാമ്പത്തിക പ്രശ്‌നത്തിലേയ്ക്ക് മാത്രം പെണ്‍കുട്ടികളുടെ മരണത്തെ ഒതുക്കാന്‍ ശ്രമിയ്ക്കുന്ന പൊലീസ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം നല്‍കും?...

സാമ്പത്തികം...
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് മരിച്ച പെണ്‍കുട്ടി രാജിയുടെ അമ്മ

പൊലീസ്?
സാമ്പത്തിക പാരാധീനതകള്‍ ഉള്‍പ്പടെ ആത്മഹത്യയുടെ കാരണങ്ങളാക്കി നിരത്തുകയും അവ സ്ഥാപിച്ചെടുക്കാന്‍ ശ്രമിയ്ക്കുകയുമാണ് പൊലീസെന്നാണ് ആരോപണം

ഒറ്റയ്ക്ക്
ബെംഗളൂരുവിലേയ്ക്കുള്ള കുട്ടികളുടെ യാത്രയില്‍ മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന സംശയവും ബലപ്പെടുന്നു

ഫേസ്ബുക്ക് വാട്ട്‌സ് ആപ്പ്
ഫേസ്ബുക്ക് വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും ഇത് എത്രത്തോളം പുരോഗതിയില്‍ എത്തി എന്ന കാര്യം വ്യക്തമല്ല

ടാബ്
പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന ടാബ് ബെംഗളൂരുവില്‍ വിറ്റതാകാം എന്ന സംശയം നിലനില്‍ക്കുന്നു

സിസിടിവി
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കേസില്‍ കൂടുതല്‍ വ്യക്തത കൈവരും












Click it and Unblock the Notifications