പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; നടപടിയ്ക്ക് ശുപാര്‍ശയില്ല...
പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമായിരുന്നെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പോലീസ് നടപടി ശരിവെച്ച് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. സ്വാഭാവിക നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐജി നല്കിയ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയാണ് ഐജിയോട് നിര്‍ദേശിച്ചത്.
സമരത്തില്‍ ബാഹ്യഇടപെടലുണ്ടായതാണ് സ്ഥിതി വഷളാക്കിയത്. സമരത്തില്‍ ബാഹ്യഇടപെടലുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമായിരുന്നെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തള്ളിക്കയറാന്‍ ശ്രമിച്ചു...
ആറു പേര്‍ക്ക് മാത്രമാണ് ഡിജിപിയെ കാണാന്‍ അനുവാദമുണ്ടാകുവെന്ന് സമരം ചെയ്യാനെത്തുന്നതിന് മുന്‍പ് തന്നെ മഹിജയെ അറിയിച്ചിരുന്നതായാണ് ഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത് ലംഘിച്ചാണ് ഒരു സംഘമാളുകള്‍ ഡിജിപിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.

പോലീസ് ചെയ്തത് അവരുടെ ജോലി...
മഹിജയും കൂടെവന്ന മറ്റു സമരക്കാരും ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും, പോലീസ് അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഐജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വഷളാക്കിയത് ബാഹ്യ ഇടപെടല്‍...
തന്നെ മര്‍ദ്ദിച്ചെന്ന് മഹിജ ആരോപിച്ച കന്റോണ്‍മെന്റ് എസ്ഐയെ അടക്കം ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഐജി മനോജ് എബ്രഹാം തയ്യാറാക്കിയിരിക്കുന്നത്. കെഎം ഷാജഹാനടക്കമുള്ള അഞ്ചു പേരുടെ ബാഹ്യഇടപെടലാണ് സ്ഥിതി വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

മഹിജയെ മര്‍ദ്ദിച്ചെന്നും പരാമര്‍ശമില്ല....
സംഭവത്തില്‍ പോലീസിനെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്യുന്നില്ല. മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ മര്‍ദ്ദനത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക മാത്രമാണ് ചെയ്തതെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications