കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; നടപടിയ്ക്ക് ശുപാര്‍ശയില്ല...

പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമായിരുന്നെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പോലീസ് നടപടി ശരിവെച്ച് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. സ്വാഭാവിക നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐജി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയാണ് ഐജിയോട് നിര്‍ദേശിച്ചത്.

സമരത്തില്‍ ബാഹ്യഇടപെടലുണ്ടായതാണ് സ്ഥിതി വഷളാക്കിയത്. സമരത്തില്‍ ബാഹ്യഇടപെടലുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റേത് സ്വാഭാവിക നടപടി മാത്രമായിരുന്നെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തള്ളിക്കയറാന്‍ ശ്രമിച്ചു...

തള്ളിക്കയറാന്‍ ശ്രമിച്ചു...

ആറു പേര്‍ക്ക് മാത്രമാണ് ഡിജിപിയെ കാണാന്‍ അനുവാദമുണ്ടാകുവെന്ന് സമരം ചെയ്യാനെത്തുന്നതിന് മുന്‍പ് തന്നെ മഹിജയെ അറിയിച്ചിരുന്നതായാണ് ഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത് ലംഘിച്ചാണ് ഒരു സംഘമാളുകള്‍ ഡിജിപിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.

പോലീസ് ചെയ്തത് അവരുടെ ജോലി...

പോലീസ് ചെയ്തത് അവരുടെ ജോലി...

മഹിജയും കൂടെവന്ന മറ്റു സമരക്കാരും ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും, പോലീസ് അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഐജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വഷളാക്കിയത് ബാഹ്യ ഇടപെടല്‍...

വഷളാക്കിയത് ബാഹ്യ ഇടപെടല്‍...

തന്നെ മര്‍ദ്ദിച്ചെന്ന് മഹിജ ആരോപിച്ച കന്റോണ്‍മെന്റ് എസ്‌ഐയെ അടക്കം ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഐജി മനോജ് എബ്രഹാം തയ്യാറാക്കിയിരിക്കുന്നത്. കെഎം ഷാജഹാനടക്കമുള്ള അഞ്ചു പേരുടെ ബാഹ്യഇടപെടലാണ് സ്ഥിതി വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

മഹിജയെ മര്‍ദ്ദിച്ചെന്നും പരാമര്‍ശമില്ല....

മഹിജയെ മര്‍ദ്ദിച്ചെന്നും പരാമര്‍ശമില്ല....

സംഭവത്തില്‍ പോലീസിനെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്യുന്നില്ല. മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ മര്‍ദ്ദനത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക മാത്രമാണ് ചെയ്തതെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.

English summary
IG Report about police attack against jishnu mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X