ബാഹ്യ ഇടപെടലില്‍ ഉറച്ച് പോലീസ്? റിപ്പോര്‍ട്ട് വൈകും!! ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദം!!
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പോലീസ് നടപടിയില്‍ ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് വൈകും.റിമാന്ഡിലായവരുടെയും മൊഴി എടുത്ത ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പോലീസ് നടപടിയില്‍ ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് വൈകും. വെള്ളിയാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ റിമാന്ഡിലായവരുടെയും മൊഴി എടുത്ത ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സമരത്തിലേക്ക് തളളിക്കയറി പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ഷാജഹാന് ഉള്‍പ്പെടെയുളളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് അന്തിമ റിപ്പോര്‍ട്ടില്‍ പരിഗണിക്കാനാണ് തീരുമാനം. ഇതിനു പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടില്‍ പരിഗണിക്കും.

പോലീസ് നടപടിയെ ന്യായീകരിച്ചാണ് ഐജി മനോജ് എബ്രഹാം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസിനെ സഹായിക്കാനാണ് ഐജി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.
ഇതിനിടെ മഹിജയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദമുണ്ടായതായി ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത് ആരോപിക്കുന്നു. മഹിജയെ ഡിസ്ചാര്‍ജ് ചെയ്യുകയോ പേ വാര്‍ഡിലേക്ക് മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ ആരോ വളിച്ചതായി ശ്രീജിത് പറയുന്നു.
എന്നാല്‍ ഈ ആരോപണം സൂപ്രണ്ട് നിഷേധിച്ചു. ഇരുവര്‍ക്കും വിദഗ്ധ ചികിത്സ നല്‍കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications