കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹ്യ ഇടപെടലില്‍ ഉറച്ച് പോലീസ്? റിപ്പോര്‍ട്ട് വൈകും!! ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദം!!

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് വൈകും.റിമാന്‍ഡിലായവരുടെയും മൊഴി എടുത്ത ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് വൈകും. വെള്ളിയാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ റിമാന്‍ഡിലായവരുടെയും മൊഴി എടുത്ത ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സമരത്തിലേക്ക് തളളിക്കയറി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ഷാജഹാന്‍ ഉള്‍പ്പെടെയുളളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് അന്തിമ റിപ്പോര്‍ട്ടില്‍ പരിഗണിക്കാനാണ് തീരുമാനം. ഇതിനു പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടില്‍ പരിഗണിക്കും.

manoj abraham

പോലീസ് നടപടിയെ ന്യായീകരിച്ചാണ് ഐജി മനോജ് എബ്രഹാം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസിനെ സഹായിക്കാനാണ് ഐജി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.

ഇതിനിടെ മഹിജയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദമുണ്ടായതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് ആരോപിക്കുന്നു. മഹിജയെ ഡിസ്ചാര്‍ജ് ചെയ്യുകയോ പേ വാര്‍ഡിലേക്ക് മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ ആരോ വളിച്ചതായി ശ്രീജിത് പറയുന്നു.

എന്നാല്‍ ഈ ആരോപണം സൂപ്രണ്ട് നിഷേധിച്ചു. ഇരുവര്‍ക്കും വിദഗ്ധ ചികിത്സ നല്‍കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.

English summary
ig's final report on police action against mahija be late.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X