കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടമുറിയാതെ പെയ്‌തിറങ്ങിയ മേളവര്‍ഷത്തില്‍ അലിഞ്ഞ്‌ ജനം... മേളഗോപുരം തീര്‍ത്ത്‌ ഇലഞ്ഞിത്തറമേളം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശ്രീവടക്കുന്നാഥന്റെ തിരുമുറ്റത്തെ ഇലഞ്ഞിത്തണലില്‍ മേളപ്രമാണി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളം പൂരപ്രേമികളെ ആവേശത്തിലാക്കി. ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌ പാറമേക്കാവ്‌ ഭഗവതി വടക്കുംനാഥനിലേക്ക്‌ എഴുന്നള്ളിയത്‌. പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായുള്ള മേളത്തിന്റെ അകമ്പടിയോടെയാണ്‌ പാറമേക്കാവ്‌ ഭഗവതി വടക്കുന്നാഥനിലെ ഇലഞ്ഞിച്ചോട്ടിലേക്ക്‌ എഴുന്നള്ളിയത്‌.

പാറമേക്കാവ്‌ ദേവിയുടെ തിടമ്പേറ്റിയത്‌ ഗുരുവായൂര്‍ നന്ദനാണ്‌. ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയോടെ വടക്കുന്നാഥന്റെ കിഴക്കേഗോപുരം കടന്ന്‌ പാറമേക്കാവ്‌ ഭഗവതി വടക്കുന്നാഥനിലെ ഇലഞ്ഞിച്ചോട്ടിലെത്തി.

Pooram

തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ കൃത്യം 2.30ന്‌ പെരുവനം കുട്ടന്‍മാരാരുടെ ഉരുട്ടുചെണ്ടയില്‍നിന്ന്‌ ഇലഞ്ഞിത്തറമേളത്തിന്റെ ആദ്യതാളമുതിര്‍ന്നു. ഇടവും വലവുമായി കേളത്ത്‌ അരവിന്ദാക്ഷനും പെരുവനം സതീശനും മേളത്തിന്റെ ആവേശയാത്രയ്‌ക്ക്‌ തുണയായി നിരന്നു.

കീഴൂട്ട്‌ നന്ദനും സംഘവും കുഴലുമായി മേളപ്പെരുക്കത്തെ തുണയായപ്പോള്‍ പെരുവനം ഗോപാലകൃഷ്‌ണന്‍ വീക്കത്തിലും ചേര്‍പ്പ്‌ നന്ദനന്‍ ഇലത്താളത്തിലും നേതൃത്വനിരയില്‍ മേളത്തിന്‌ അകമ്പടിയായി. പതികാലത്തില്‍ തുടങ്ങി പെരുക്കങ്ങളോരോന്നും കൊട്ടി മുന്നേറുന്നതിനൊപ്പം വടക്കുന്നാഥന്റെ ക്ഷേത്രമുറ്റം പൂരാവേശത്തിലമര്‍ന്നു.

ഇടമുറിയാതെ പെയ്‌തിറങ്ങിയ മേളവര്‍ഷത്തില്‍ അലിഞ്ഞ്‌ ജനം താളത്തിനൊപ്പം കൈകളുയര്‍ത്തി താളം പിടിച്ച്‌ മേളക്കാര്‍ക്ക്‌ ആവേശം പകര്‍ന്നു. താളത്തിനൊത്ത്‌ വായുവില്‍ താളം പിടിച്ച്‌ ഒരേ താളത്തില്‍ വായുവിലുലഞ്ഞാടിയ കൈകള്‍ തിരത്താളം തീര്‍ത്തത്‌ ദൃശ്യാനുഭവമായി. നാലരയോടെ പാറമേക്കാവ്‌ ഭഗവതി 15 ഗജവീരന്‍മാരുടെ അകമ്പടിയോടെ തെക്കെ ഗോപുരം കടന്ന്‌ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങി.

English summary
Ilanjithara melam in Thrissur pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X