കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിമരങ്ങള്‍ പോലീസുകാര്‍ എടുത്തുകൊണ്ടുപോകും; എസ് ഐ അത് വീട്ടിലെ ഗെയ്റ്റും ഗ്രില്ലുമാക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ഡ്രൈവറായ ഗവാസ്‌കറിന് എഡിജിപിയുടെ മകളില്‍ നിന്ന് മര്‍ദ്ദനം എല്‍ക്കേണ്ടി വന്ന സംഭവത്തോടെയാണ് പോലീസ് സേനയില്‍ നിലനില്‍ക്കുന്ന ദാസ്യപ്പണിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാന്‍ മുതല്‍ ഭാര്യമാരുടെ ബ്ലൗസ് എത്തിച്ചു കൊടുക്കാന്‍ വരെ പോലീസുകാരെ നിയോഗിക്കുന്നു എന്ന വാര്‍ത്തകളാണ് ഈ അടുത്ത ദിവസങ്ങളിലായി പുറത്ത് വന്നത്.

ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം ദാസ്യപ്പണിക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ദാസ്യവേലയുടെ പേര്‌ദോഷം മാറുന്നതിന് മുമ്പേ തന്നേയാണ് മറ്റൊരു 'മോഷണ'' ആരോപണവും പോലീസിനു നേരെ ഉയരുന്നത്. റോഡുവക്കില്‍ പാര്‍ട്ടിക്കാര്‍ സ്ഥാപിക്കുന്ന കൊടിമരങ്ങള്‍ പോലീസുകാരുടെ വീട്ടിലെ ഗെയിറ്റും ഗ്രില്ലും ആകുന്നതയാണ് പുതിയ കണ്ടെത്തല്‍.

കൊടിമരങ്ങള്‍

കൊടിമരങ്ങള്‍

വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ കൊടികള്‍ ഉയര്‍ത്താനായി റോഡുവക്കില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാറുണ്ട്. കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് പലപ്പോഴും തര്‍ക്കത്തിലേക്ക് എത്തിക്കുന്നു. ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി തലസ്ഥാന നഗരത്തില്‍ നിന്ന് ഈയിടെ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളുടേയും കൊടിമരങ്ങള്‍ പോലീസ് നീക്കം ചെയ്തിരുന്നു.

ഗെയിറ്റും ഗ്രില്ലും

ഗെയിറ്റും ഗ്രില്ലും

ഇരുമ്പ് കമ്പികളാലും ജിഐ പൈപ്പുകളാലും നിര്‍മ്മിച്ച കൊടിമരങ്ങളായിരുന്നു പോലീസ് നീക്കം ചെയ്തതില് അധികവും. നീക്കം ചെയ്ത കൊടിമരങ്ങളെല്ലാം തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാമ്പിലെ ഒരു ഇന്‍സ്‌പെക്ടറുടെ വീട്ടിലേയും ബന്ധുക്കളുടെ വീട്ടിലേയും ഗെയ്റ്റും ഗ്രില്ലുമൊക്കെ ആയി മാറിയിരിക്കുകാണ് ഇപ്പോള്‍.

ജീവനക്കാര്‍

ജീവനക്കാര്‍

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പറിച്ചെടുത്തു കൊണ്ടുവന്ന കൊടിമരങ്ങള്‍ പോലീസ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരെ കൊണ്ട് തന്നെ ഗെയ്റ്റും ഗ്രില്ലുമൊക്കെ ആക്കിമാറ്റുകയായിരുന്നു. ഇതില്‍ പരാതി ഉയരാതിരിക്കാന്‍ ക്യാമ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഒരു പങ്ക് നല്‍കി.

വീട്ടിലേക്ക്

വീട്ടിലേക്ക്

വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പടെ എആര്‍ ക്യാമ്പിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ക്യാമ്പിന് അകത്ത് വെച്ച് തന്നെയാണ് കൊടിമരങ്ങള്‍ ഗെയ്റ്റും ഗ്രില്ലുമൊക്കെ ആക്കി മാറ്റിയത്. പിന്നീട് ഇവ സ്വന്തം വീട്ടിലേക്കും ബന്ധുവീട്ടിലേക്കും എത്തിക്കാനായി ഉപയോഗിച്ചതും പോലീസ് വാഹനങ്ങള്‍ തന്നെയായിരുന്നു.

പോലീസ് വാഹനം

പോലീസ് വാഹനം

നഗരത്തില്‍ നിന്ന് നീക്കം ചെയത ധാരളം കൊടിമരങ്ങള്‍ ക്യാമ്പില്‍ കണ്ട ഇന്‍സ്‌പെക്ടര്‍ വീട്ടിലെ ഗെയ്റ്റിന്റേയും ഗ്രില്ലിറ്റേയും ആവശ്യം മനസ്സിലാക്കുക്കയായിരുന്നു. ഉടന്‍തന്നെ പോലീസ് വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പില്‍ ഗെയ്റ്റിന്റേയും ഗ്രില്ലിന്റേയും ജോലി ചെയ്യാനറിയാവുന്നരെ തേടിപ്പിടിച്ച് ഈ പണി എല്‍പ്പിക്കുയായിരുന്നു.

മേസ്തിരിപ്പണി

മേസ്തിരിപ്പണി

ഈതേ ഇന്‍സ്‌പെക്ടര്‍തന്നെ ഒരു കെട്ടിട നിര്‍മ്മാണ കരാറുകാരന് വേണ്ടിയും ഇത്തരം സാധനങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ നിര്‍മ്മിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ക്യാമ്പ് ഫോളവര്‍മാരെ കരാറുകാരന്റെ സൈറ്റില്‍ മേസ്തിരിയായും മൈക്കാഡായും കൊണ്ടുപോയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഇടപെട്ടില്ല. പോലീസ് വാഹനവും ജീവനക്കാരേയം ഉപയോഗിച്ച വിവരം പുറത്ത് വരാതിരിക്കാന്‍ അതീവ ജാഗ്രതായാണ് ഇന്‍സ്‌പെക്ടര്‍ പുലര്‍ത്തയിരുന്നത്.

English summary
Illegal affairs of police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X