കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസേര വിടും മുമ്പേ അബ്ദുറബിന്റെ കള്ള കളി; സ്‌കോള്‍ കേരളയില്‍ ചട്ടം ലംഘിച്ച് നിയമനം

Google Oneindia Malayalam News

കൊച്ചി: സ്‌കോള്‍ കേരളയുടെ ഡയറക്ടര്‍ തസ്തികയില്‍ അനധികൃത നിയമനം. ഓപ്പണ്‍ സ്‌ക്കൂളിന്റെ പുതിയ രൂപമാണ് സ്‌കോള്‍ കേരള. നാല് പേരെയാണ് അനധികൃതമായി നിയമിച്ചത്. അംഗങ്ങളെ നിയമിക്കാനുള്ള അധികാരം സ്‌കോള്‍ കേരള ജനറല്‍ കൗണ്‍സില്‍ നിക്ഷിപ്തമായിരിക്കെയാണ് അബ്ദുറബ് നിയമന ഉത്തരവിറക്കിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൗണ്‍സില്‍ ചേരുന്നതിന് മൂന്ന് ദിവസം മുമ്പാണ് മന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. മന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ടികെ അബ്ദുള്‍ നാസര്‍, കൊടുവള്ളി എംഎല്‍എ വിഎം ഉമ്മറിന്റെ മരുമകന്‍ പി അബ്ദുള്‍ ജലീല്‍, കോട്ടയം ചാനപ്പാടിയിലെ സ്വകാര്യ വൊക്കേഷണല്‍ സ്‌ക്കൂള്‍ ജൂനിയര്‍ അധ്യാപിക ശ്രീകല, പാലക്കാട് കുമാരപുരം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ കെവി മനോജ് എന്നിവരാണ് മന്ത്രി നിയമിച്ച ഡയറക്ടര്‍മാര്‍.

Abdurabb

കൗണ്‍സില്‍ യോഗം ചേര്‍ന്ന് അംഗീകരിക്കുന്ന തസ്തികയിലേക്ക് സെക്രട്ടറിയാണ് നിയമപ്രകാരം നിയമനം നടത്തേണ്ടത്. എന്നാല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അബ്ദുറബ്ബാണ് ഇവര്‍ക്ക് വേണ്ടി ഉത്തരവിറക്കിയത്.

ഫെബ്രുവരി എട്ടിന് സ്‌കോളിന്റെ ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ ഉത്തരവ് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിരുന്നില്ല. ക്യാബിനറ്റിന്റെ അനുവാദം കിട്ടിയാല്‍ സ്‌കോള്‍ കേരളയുടെ സെലക്ട് കമ്മറ്റിയാണ് നിയമനം നടത്തേണ്ടത്. നിയമന ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ചെയര്‍മാനല്ലെന്നും ചട്ടമുണ്ട്. ഇതൊക്കെ കാറ്റില്‍ പറത്തികൊണ്ടാണ് കൗണ്‍സില്‍ ചേരുന്നതിനു മുമ്പുള്ള തീയ്യതിയില്‍ മന്ത്രി നിയമന ഉത്തരവ് നല്‍കിയത്.

English summary
Illegal appointments in skoool kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X