അരിഷ്ടം കുടിച്ച് 3കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവവന്തപുരം നഗരത്തില്‍ സിദ്ധ ചികിത്സയുടെ മരഴില്‍ അരിഷ്ട നിര്‍മാണം. ചികിത്സ കേന്ദ്രത്തിലെ മരുന്ന് കഴിച്ച് മൂന്ന് കുട്ടികള്‍ അതീവ ഗുരുതാരവസ്ഥയില്‍. പഴവങ്ങാടയിയിലെ അഗസ്ത്യ ഫാര്‍മസിയില്‍ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് അനധികൃമായി നിര്‍മ്മിച്ച അരിഷ്ടം പിടിച്ചെടുത്തത്.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃതമായി നിര്‍മ്മിച്ച മൂന്ന് ബാരല്‍ അരിഷ്ടമാണ് പിടിച്ചെടുത്ത്. എക്‌സൈസ്, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് അരിഷ്ടം കണ്ടെടുത്തത്. സിദ്ധചികിത്സയുടെ മറവിലായിരുന്നു അരിഷ്ട നിര്‍മ്മാണവും കച്ചവടവും.

നഗരത്തില്‍ പലയിടത്തും അരിഷ്ടമെന്ന പേരില്‍ മദ്യം വില്‍ക്കുന്നതായും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നഗരത്തില്‍ നിന്ന് വളരെ അകലെയുള്ള പ്രദേശങ്ങളിലാണ് ഇത്തവരം കച്ചവടം നടക്കുന്നത്. എന്നാല്‍ നഗരമദ്യത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍












Click it and Unblock the Notifications