കളമശേരി ടൗൺ മെട്രോ സ്റ്റേഷന് മുന്നിൽ അനധികൃത ഓട്ടോസ്റ്റാൻഡ്
കളമശേരി: കളമശേരി ടൗൺ മെട്രോ സ്റ്റേഷന് മുന്നിലാണ് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിരിക്കുന്നത്. മെട്രോ സ്റ്റേഷന് മുന്നിലോ, പരിസരങ്ങളിലോ പാർക്കിംഗ് പാടില്ലെന്നിരിക്കെയാണ് സ്റ്റേഷന് മുന്നിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നത്.
കളമശേരി ടൗൺ സ്റ്റേഷന്റെ ഇരുവശത്തുമുള്ള സ്റ്റേഷനുകളുടെ മുന്നിലും ഇപ്പോൾ ഓട്ടോകൾ പാർക്ക് ചെയ്യുന്നുണ്ട്. കാലക്രമേണ ഇവിടെ ഓട്ടോ സ്റ്റാൻഡ് ആക്കി മാറ്റാൽ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. എറണാകുളത്ത് നിന്നും ആലുവക്ക് പോകുന്ന ഭാഗത്ത് പലപ്പോഴും ഗതാഗതകുരുക്കുണ്ടാകാറുണ്ട്. ഇതിനിടയിലാണ് അനധികൃത ഓട്ടോ പാർക്കിംഗും. ഇവിടെ കാൽനട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

നോർത്ത് കളമശേരി ഭാഗത്തെ ഗതാഗത കുരുക്കിനിടയിൽ ഇത്തരം അനധികൃത പാർക്കിംഗ് അധികാരികളുടെ കൺമുന്നിൽ നടന്നിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രീമിയർ കവലയിലെ ഗതാഗതക്കുരുക്ക് പലപ്പോഴും ടി വി എസ് കവല വരെ നീളാറുണ്ട്. ഇതിനൊരു പരിഹാരം അധികാരികളുടെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications