നെടുമ്പാശേരിയില്‍ 20 കോടിയുടെ മയക്കുമരുന്ന് വേട്ട
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് സ്ഥിരം ഇടപാടാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയം. എന്നാല്‍ വന്‍ മയക്കുമരുന്ന് വേട്ടയാണ് ഇപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്നിരിയ്ക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ 20 കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ യുവതിയാണ് മരുന്ന് കടത്താന്‍ ശ്രമിച്ചത്.

എഫിഡ്രിന്‍ എന്ന മരുന്നാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ദില്ലിയില്‍ ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരവധി ബാഗുകളിലായി ഒളിപ്പിച്ച മരുന്ന് കണ്ടെത്തിയത്.
കൊച്ചിയില്‍ നിന്ന് ദോഹ വഴി ദക്ഷിണാഫ്രിക്കയില്‍ എത്തിയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 14 കിലോഗ്രാം എഫ്രിഡിന്‍ മരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാഗേജില്‍ 52 വാനിറ്റി ബാഗുകളിലായിട്ടാണ് ഇവര്‍ മരുന്ന് ഒളിപ്പിച്ച് വച്ചിരുന്നത്.
ഇവര്‍ പലതവണ ഇന്ത്യയിലെത്തിയിരുന്നതായാണ് പാസ്പോര്ട്ടില് നിന്ന് ലഭിയ്ക്കുന്ന വിവരം. മയക്കുമരുന്ന് കടത്തിലെ അന്താരാഷ്ട്ര ശൃംഖലയിലെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ സ്ത്രീ എന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications