ശബരിമല സന്നിധാനത്ത് നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി! സൂക്ഷിച്ചിരുന്നത് മണ്ണിനടിയിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

പമ്പ: ശബരിമല സന്നിധാനത്ത് നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

പ്രിയതമയെ കാണാൻ ഷെഫിൻ വീണ്ടുമെത്തി! ഇത്തവണ ഹാദിയക്ക് സമ്മാനപ്പൊതിയും; സേലത്തെ കോളേജിൽ സംഭവിച്ചത്...

പല മെമ്പർമാരുടെയും പദവി തെറിക്കും! തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച 8750 പേരെ അയോഗ്യരാക്കി..

ഡിസംബർ 20 ബുധനാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് കണ്ടെടുത്തത്. മണ്ണിനടിയിൽ കന്നാസുകളിലാക്കിയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

sabarimala

മണ്ഡലപൂജയ്ക്ക് ഒരാഴ്ച ബാക്കിനിൽക്കേയാണ് ശബരിമല സന്നിധാനത്ത് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടിയത്. മണ്ഡല പൂജ അടുത്ത സാഹചര്യത്തിൽ നിരവധി തീർത്ഥാടകരാണ് അയ്യപ്പസന്നിധിയിലേക്ക് എത്തുന്നത്. ഡിസംബർ 26നാണ് മണ്ഡലപൂജ ആരംഭിക്കുക.

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

മണ്ഡല പൂജ ചടങ്ങുകൾക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30നേ പിന്നീട് നട തുറക്കുകയുള്ളു. തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് ശേഖരം പിടികൂടിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
illegal explosive materials seized from sabarimala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്