Get Updates
Get notified of breaking news, exclusive insights, and must-see stories!

കനാലിൽ വിഷ ദ്രാവകം കലക്കി മൽസ്യ ബന്ധനം- നാലു പേർ അറസ്റ്റിൽ

വടകര:വിഷ ദ്രാവകം കലക്കി മൽസ്യം പിടിച്ച സംഭവത്തിൽ നാലു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.വില്യാപ്പള്ളി പൊന്മേരി പറമ്പ് സ്വദേശികളായ കണ്ടിയിൽ നൗഷാദ്(40),മലയിൽ ഇസ്മായിൽ(40),കാരക്കുനി അബ്ദുൾ മനാഫ്(25),മംഗലാട് കണ്ണോത്ത് താഴ കുനി ഹാരിസ്(38)എന്നിവരെയാണ് വടകര എസ്ഐ രാജേഷ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ എട്ടാം തിയതി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാലംഗ സംഘം നടക്കുതാഴ-ചോറോട് കനാലിലെ കുട്ടൂലി പാലത്തില്‍ വെച്ച് കനാലിൽ വിഷ ദ്രാവകം കലക്കി വല വെച്ച് മൽസ്യ ബന്ധനം നടത്തിയത്.

പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും കനാലിലെ ചെറുതും വലുതുമായ മൽസ്യങ്ങൾ ചത്തു പൊന്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.നാട്ടുകാർ വടകര പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്സെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികൾ മൽസ്യ ബന്ധനത്തിന് എത്തിച്ചേർന്ന കെ.എൽ.18 എൻ-2896,കെ.എൽ.18.പി.7065 എന്നീ സ്കൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.വളർത്തു മത്സ്യങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വിഷം കലർത്തി മൽസ്യം പിടിച്ചതിന് കേരളാ പോലീസ് ആക്റ്റ് ഐപിസി സെൿഷൻ 269,277,120(ഇ)പ്രകാരമാണ് കേസ്സെടുത്തത് .

 fish

വലിയ മീനുകളെല്ലാം തന്നെ ഇവർ പിടിച്ചു വിൽപ്പനയ്ക്കായി കൊണ്ട് പോയിരുന്നു.മൽസ്യങ്ങൾ ചത്തു പൊന്തിയതോടെ നാട്ടുകാർ ചോറോട് ഗ്രാമ പഞ്ചായത്ത്,ആരോഗ്യവകുപ്പ്,വടകര പോലീസ് എന്നിവർക്ക് പരാതി നൽകി.

മൽസ്യം പിടിച്ചവരുടെയും,ഇവർ സഞ്ചരിച്ച വാഹനങ്ങളുടെ ഫോട്ടോ സഹിതമാണ് പരാതി നൽകിയത്.ചോറോട് പി.എച്ച്.സി.യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിനി ബിയർലി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.വടകര പോലീസും സ്ഥലത്തെത്തി പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.വില്യാപ്പള്ളി മംഗലാട് പ്രദേശത്തുള്ളവരാണ് പ്രതികളെന്ന് നാട്ടുകാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+