കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് സ്വർണ്ണവേട്ട: ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വർണ്ണം, ഉറവിടെ തപ്പി കസ്റ്റംസ്!!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സ്വർണ്ണവേട്ട. 30 കിലോ സ്വർണ്ണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ച് വെച്ചത്. സംസ്ഥാനത്ത് ഇതിനകം നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്വർണ്ണ വേട്ടയാണ് തിരുവനന്തപുരത്ത് നടന്നിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസം മുമ്പ് ദുബായിൽ നിന്നെത്തിയ കാർഗോയിലാണ് സ്വർണ്ണമെത്തിയത്.

 വനിതാ സംരക്ഷണ കേന്ദ്രത്തിൽ പീഡനം? നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരെ പരാതി, വൈക്തിവൈരാഗ്യമെന്ന് വാദം വനിതാ സംരക്ഷണ കേന്ദ്രത്തിൽ പീഡനം? നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരെ പരാതി, വൈക്തിവൈരാഗ്യമെന്ന് വാദം

വിമാനത്താവളത്തിലെത്തിയ ബാഗേജിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പാഴ്സൽ തുറന്ന് പരിശോധിക്കുന്നത്. സാധാരണ ഗതിയിൽ വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തുന്ന പാഴ്സലുകൾ വേഗം പരിശോധനകർ പൂർത്തിയാക്കാറാണ് പതിവ്.

gold-156682985

സ്വർണ്ണക്കടത്ത് പുറത്തായതോടെ പാഴ്സൽ അയച്ച ആളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മണക്കാടാണ് യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. പ്രാഥമിക വിവരം അനുസരിച്ച് ഇവിടേക്ക് വന്ന പാഴ്സലിലാണ് 30 കിലോ വരുന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണം ഒളിപ്പിച്ച് കടത്തിയിട്ടുള്ളത്. എയർകാർഗോയിലെത്തിയ സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. എന്നാൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.

ചമ്പലില്‍ ബിജെപിയുടെ പരീക്ഷണം... എക്‌സ്പ്രസ് വേ ഒരുങ്ങുന്നു, 781 കോടി, സിന്ധ്യക്ക് ചിരി!!ചമ്പലില്‍ ബിജെപിയുടെ പരീക്ഷണം... എക്‌സ്പ്രസ് വേ ഒരുങ്ങുന്നു, 781 കോടി, സിന്ധ്യക്ക് ചിരി!!

English summary
Illegal gold found from diplomatic baggage at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X